< Back
Entertainment

Entertainment
‘കണ്ടാല്‍ മാന്യന്‍മാര്‍, പക്ഷേ അങ്ങനെയല്ലെന്ന് തെളിഞ്ഞു’ വരലക്ഷ്മി ശരത്കുമാര്‍
|14 Oct 2018 11:30 AM IST
വൈരമുത്തുവിനെതിരായ ഗായിക ചിന്‍മയിയുടെ ആരോപണം ശരിയാണെന്ന് വിശ്വസിക്കുന്നതായും വരലക്ഷ്മി പ്രതികരിച്ചു.
മീ ടൂ ക്യാമ്പയിനെ പിന്തുണച്ച് തെന്നിന്ത്യന്‍ താരം വരലക്ഷ്മി ശരത്കുമാര്‍. കണ്ടാല്‍ മാന്യന്‍മാര്‍ എന്ന് തോന്നുന്നവര്‍ അങ്ങനെയല്ലെന്ന് തെളിഞ്ഞുവെന്ന് വരലക്ഷ്മി പറഞ്ഞു. വൈരമുത്തുവിനെതിരായ ഗായിക ചിന്‍മയിയുടെ ആരോപണം ശരിയാണെന്ന് വിശ്വസിക്കുന്നതായും വരലക്ഷ്മി പ്രതികരിച്ചു.
''തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ തുറന്നു പറയുവാന്‍ എല്ലാവരും ധൈര്യം കാണിക്കണം. മലയാളത്തില്‍ അപമാനിക്കപ്പെട്ട നടിക്ക് കൂടുതല്‍ പേര്‍ പിന്തുണ നല്‍കേണ്ടതായിരുന്നു. ഭയം കാരണമാകാം പലരും വിട്ടുനിന്നത്. ഇപ്പോഴത്തെ സംഭവവികാസങ്ങളെ പറ്റി അറിയില്ല.'' വരലക്ഷ്മി പറഞ്ഞു.
അതേസമയം, ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും സ്ത്രീയും പുരുഷനും ദൈവത്തിന് മുമ്പില്‍ ഒരുപോലെയാണെന്നും വരലക്ഷ്മി അഭിപ്രായപ്പെട്ടു.