< Back
Entertainment

Entertainment
സിദ്ദീഖ് പോലീസിന് നല്‍കിയ മൊഴിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതും തമ്മില്‍ വൈരുദ്ധ്യം
|16 Oct 2018 4:29 PM IST
സിനിമയില്‍ ദിലീപ് അവസരം നിഷേധിച്ചുവെന്ന് ഇരയാക്കപ്പെട്ട നടി പരാതി പറഞ്ഞതായി പോലീസിന് സിദ്ദീഖ് മൊഴി നല്‍കിയിട്ടുണ്ട്. വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടരുതെന്ന് ദിലീപ് പറഞ്ഞതായും മൊഴിയിലുണ്ട്.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ താരസംഘടനയായ അമ്മയുടെ സെക്രട്ടറി സിദ്ദീഖ് പോലീസിന് നല്‍കിയ മൊഴിക്ക് വിരുദ്ധമാണ് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍. സിനിമയില്‍ ദിലീപ് അവസരം നിഷേധിച്ചുവെന്ന് ഇരയാക്കപ്പെട്ട നടി പരാതി പറഞ്ഞതായി പോലീസിന് സിദ്ദീഖ് മൊഴി നല്‍കിയിട്ടുണ്ട്. വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടരുതെന്ന് ദിലീപ് പറഞ്ഞതായും മൊഴിയിലുണ്ട്. മൊഴിയുടെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.