< Back
Entertainment

Entertainment
ഇരുപതാം പിറന്നാള്‍ ആഘോഷിച്ച് ‘കുച്ച് കുച്ച് ഹോതാ ഹേ’
|17 Oct 2018 8:52 AM IST
1998 ഒക്ടോബർ 16 നാണ് ചിത്രം പുറത്തിറങ്ങിയത്.
ഷാരൂഖ് ഖാനും റാണി മുഖര്‍ജിയും കജോളും തകര്‍ത്തഭിനയിച്ച ‘കുച്ച് കുച്ച് ഹോതാ ഹേ’ പുറത്തിറങ്ങിയിട്ട് ഇരുപത് വര്‍ഷം . കരൺ ജോഹറിന്റെ ആദ്യ സംവിധായാക സംരംഭമായ ‘കുച്ച് കുച്ച് ഹോതാ ഹേ’ ത്രികോണ പ്രണയത്തിന്റെ കഥയാണ് പറയുന്നത്.
ചിത്രം പുറത്തിറങ്ങി ഇരുപത് വർഷം കഴിഞ്ഞിട്ടും രാഹുലും അഞ്ജലിയും ടീനയും പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്. ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയ ജോഡികളായ ഷാരൂഖിനും കാജോളിനും പുറമെ റാണി മുഖർജിയുടെയും കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് കുച്ച് കുച്ച് ഹോത്താ ഹേ.
1998 ഒക്ടോബർ 16 നാണ് ചിത്രം പുറത്തിറങ്ങിയത്. മികച്ച പ്രതികരണങ്ങളുമായി ചിത്രം തിയേറ്ററുകളിൽ നിറഞ്ഞാടി. ചിത്രത്തിന്റെ 20 ആം വാർഷികം ആഘോഷിക്കുന്ന കാര്യം കരൺ ജോഹർ തന്നെയാണ് തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചത്.