< Back
Entertainment
Entertainment
വില്ലനല്ല, കൊമേഡിയനുമല്ല; ഇതാ മറ്റൊരു ബാബുരാജ്
|17 Oct 2018 11:13 AM IST
ഡിനു തോമസ് ഏലന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂദാശ.
നടന്‍ ബാബുരാജ് നായകനാകുന്ന കൂദാശയിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ആരിരാരോ കണ്ണേ എന്നു തുടങ്ങുന്ന പാട്ടിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയത്. അച്ഛനും മകളും തമ്മിലുള്ള ആഴം വ്യക്തമാക്കുന്ന വിധം വളരെ ഹൃദയസ്പര്‍ശിയായിട്ടാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. അഭിജിത്താണ് ഗാനം ആലപിച്ചിരിക്കുന്നത്. വിഷ്ണു മോഹന്‍ സിത്താരയാണ് സംഗീതം.
കല്ലൂക്കാരന്‍ ജോയ് എന്ന കഥാപാത്രത്തെയാണ് ബാബുരാജ് അവതരിപ്പിക്കുന്നത്. സായികുമാര്‍, ജോയ് മാത്യു, ദേവന്‍, ആര്യന്‍ കൃഷ്ണന്‍ മേനോന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ഡിനു തോമസ് ഏലന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂദാശ. ഒമര്‍. മുഹമ്മദ് റിയാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.