< Back
Entertainment
Entertainment
ഈ അമ്മമാര്‍ എന്തൊരു കിടുവാണ്; ആവേശം നിറച്ച് ഡാകിനിയിലെ പാട്ട്
|18 Oct 2018 7:24 AM IST
പകിരി പകരി എന്നു തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത് സിയ ഉള്‍ ഹഖാണ്.
ചുവടുവച്ച് സുഡാനിയിലെ ഉമ്മമാരും...പൌളി വില്‍സണും സേതുലക്ഷ്മിയും പിന്നെ കുറെ ഫ്രീക്കന്‍ അപ്പൂപ്പന്‍മാരും ....ഡാകിനിയിലെ പുതിയ പാട്ട് കണ്ടാല്‍ ആരും ഒന്ന് ആടിപ്പോകും. അത്രക്കുണ്ട് എനര്‍ജി...പ്രായം ഒന്നിനും തടസമല്ല എന്ന് തെളിയിക്കുകയാണ് ഈ അമ്മമാര്‍. പകിരി പകരി എന്നു തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത് സിയ ഉള്‍ ഹഖാണ്. ഹരിനാരായണന്റെ വരികള്‍ക്ക് രാഹുല്‍ രാജ് ഈണമിട്ടിരിക്കുന്നു.
സുഡാനി ഫ്രം നൈജീരിയയില്‍ തകര്‍പ്പന്‍ അഭിനയം കാഴ്ച വച്ച സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി എന്നിവരും പൌളി വില്‍സണും സേതുലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ഡാകിനി. രാഹുല്‍ റിജി നായരാണ് സംവിധാനം. ചെമ്പന്‍ വിനോദ്, അജു വര്‍ഗ്ഗീസ്, സൈജു കുറുപ്പ്, അലന്‍സിയാര്‍, ഇന്ദ്രന്‍സ്, രഞ്ജിത്ത് എന്നിവരാണ് ഡാകിനിയിലെ മറ്റ് താരങ്ങള്‍.