< Back
Entertainment

Entertainment
ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടി.കെ രാജീവ് കുമാര്‍ മടങ്ങിയെത്തുന്നു
|18 Oct 2018 10:15 AM IST
രൂപേഷ് ഓമന നിർമിക്കുന്ന ചിത്രത്തിൽ നിത്യ മേനോൻ, രഞ്ജി പണിക്കർ, ദിലീഷ് പോത്തൻ, അരിസ്റ്റോ സുരേഷ്, രോഹിണി എന്നിവരാണ് പ്രധാന താരങ്ങള്‍.
ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം ടി കെ രാജീവ് കുമാർ സംവിധായകന്റെ കുപ്പായമണിയുന്നു. കോളാമ്പി എന്നാണ് ചിത്രത്തിന്റെ പേര്. രൂപേഷ് ഓമന നിർമിക്കുന്ന ചിത്രത്തിൽ നിത്യ മേനോൻ, രഞ്ജി പണിക്കർ, ദിലീഷ് പോത്തൻ, അരിസ്റ്റോ സുരേഷ്, രോഹിണി എന്നിവരാണ് പ്രധാന താരങ്ങള്‍.
കോളാമ്പി മൈക്ക് നിരോധനത്തെ തുടർന്ന് ജീവിതം വഴി മുട്ടിയവരുടെ കഥയാണ് ചിത്രം പറയുന്നത്. രവി വർമൻ ആണ് ക്യാമറ ഒരുക്കുന്നത്. റസൂൽ പൂക്കുട്ടിയാണ് ശബ്ദലേഖനം. രമേശ് നാരായണനാണ് സംഗീതം.
തൽസമയം ഒരു പെൺകുട്ടിയാണ് രാജീവ് കുമാർ അവസാനം ചെയ്ത ചിത്രം. ആരോഗ്യ പ്രശ്നങ്ങൾ കാരണം കുറച്ചു കാലമായി അദ്ദേഹം സിനിമ രംഗത്തു നിന്നു വിട്ടുനിൽക്കുകയായിരുന്നു.