< Back
Entertainment
ധനുഷിന്‍റെ വട ചെന്നൈ ഓണ്‍ലൈനില്‍ ചോര്‍ന്നു
Entertainment

ധനുഷിന്‍റെ വട ചെന്നൈ ഓണ്‍ലൈനില്‍ ചോര്‍ന്നു

Web Desk
|
18 Oct 2018 4:39 PM IST

ചിത്രം തീയറ്ററിലെത്തി ദിവസങ്ങള്‍ക്കുള്ളിലാണ് ചിത്രം ഓണ്‍ലൈനില്‍ എത്തിയത്. തമിഴ്‍റോക്കേഴ്‍സ് എന്ന വെബ് സൈറ്റിലാണ് ചിത്രത്തിന്‍റെ സ്ക്രീന്‍ പതിപ്പുള്ളത്. 

ധനുഷ്, ഐശ്വര്യ രാജേഷ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വെട്രിമാരന്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമ വട ചെന്നൈയുടെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍.

ചിത്രം തീയറ്ററിലെത്തി ദിവസങ്ങള്‍ക്കുള്ളിലാണ് ഓണ്‍ലൈനില്‍ എത്തിയത്. തമിഴ്‍റോക്കേഴ്‍സ് എന്ന വെബ് സൈറ്റിലാണ് ചിത്രത്തിന്‍റെ സ്ക്രീന്‍ പതിപ്പുള്ളത്. സംഭവത്തില്‍ പ്രതിഷേധിച്ച് നടന്‍ വിശാല്‍ രംഗത്ത് എത്തി. ഓണ്‍ലൈന്‍ പൈറസി സൈറ്റുകള്‍ക്ക് കടിഞ്ഞാണിടാന്‍ പ്രത്യേക സംഘത്തെ തന്നെ ഒരുക്കുമെന്ന് വിശാല്‍ പറഞ്ഞു.

വടക്കന്‍ ചെന്നൈയിലെ ആളുകളുടെ 35 വര്‍ഷത്തെ ജീവിതമാണ് ഈ സിനിമ പറയുന്നത്. എ. സുബാസ്‌കരന്‍, ധനുഷ്, വെട്രിമാരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സമുദ്രക്കനി, ആന്‍ഡ്രിയ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

Similar Posts