< Back
Entertainment
ബോളിവുഡ് സിനിമ ക്വീനിന്റെ വിവിധ ഭാഷാ റീമേക്ക്  ഫസ്റ്റ് ലുക്കുകൾ പുറത്ത്
Entertainment

ബോളിവുഡ് സിനിമ ക്വീനിന്റെ വിവിധ ഭാഷാ റീമേക്ക് ഫസ്റ്റ് ലുക്കുകൾ പുറത്ത്

Web Desk
|
19 Oct 2018 12:43 PM IST

റാണി എന്ന കഥാപാത്രത്തിലൂടെ കങ്കണ റണൗട്ടിന് മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്കാരം നേടിയ 'ക്യൂൻ' സിനിമയുടെ വിവിധ റീമേയ്ക്ക് പോസ്റ്ററുകൾ പുറത്ത്. മലയാളം റീമേക്ക് സംസത്തില്‍ മഞ്ജിമ മോഹനാണ് നായികയായെത്തുന്നത്. നീലകണ്ഡ റെഡ്ഢി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സമ നസ്രീൻ എന്ന തലശ്ശേരിക്കാരി കഥാപാത്രമായാണ് മഞ്ജിമയെത്തുന്നത്. സണ്ണി വെയ്നും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. തമിഴിൽ ‘പാരീസ്’ എന്ന പേരിൽ എത്തുന്ന സിനിമയിൽ കാജൽ അഗർവാൾ നായികയായെത്തുന്നു. തമിഴിൽ രമേഷ് അരവിന്ദ് ചിത്രം സംവിധാനം ചെയ്യും. കന്നടയിൽ ‘ബട്ടർഫ്‌ളൈ’ എന്ന പേരിൽ എത്തുന്ന സിനിമയിൽ പാറുൾ യാദവ് നായികയായെത്തുന്നു. രമേഷ് അരവിന്ദ് തന്നെയാണ് കന്നടയിലും ചിത്രം സംവിധാനം ചെയ്യുക. തെലുഗിൽ ഒരുങ്ങുന്ന ക്യൂനിന്റെ റീമേയ്ക്കിൽ തമന്ന ഭാട്ടിയ നായികയായെത്തും. 'ദാറ്റ് ഈസ് മഹാ ലക്ഷ്മി' എന്നാണ് തെലുഗ് റീമേയ്ക്കിന്റെ പേര്.

Related Tags :
Similar Posts