< Back
Entertainment
ആവേശം വാനോളം; ഒടിയന്റെ ലൈഫ് സൈസ് ക്യാരക്ടര്‍ സ്റ്റാച്ച്യൂ അനാച്ഛാദനം ചെയ്തു
Entertainment

ആവേശം വാനോളം; ഒടിയന്റെ ലൈഫ് സൈസ് ക്യാരക്ടര്‍ സ്റ്റാച്ച്യൂ അനാച്ഛാദനം ചെയ്തു

Web Desk
|
20 Oct 2018 9:19 PM IST

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലാദ്യമായാണ് കഥാപാത്രത്തിന്റെ പൂര്‍ണ്ണമായ ലൈഫ് സൈസ് സ്റ്റാച്ച്യൂ, പ്രമോഷന്റെ ഭാഗമായി അവതരിപ്പിക്കുന്നത്.

മോഹന്‍ലാല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഒടിയന്റെ ലൈഫ് സൈസ് ക്യാരക്ടര്‍ സ്റ്റാച്ച്യൂ അനാച്ഛാദനം ചെയ്തു. കൊച്ചി ലുലുമാളില്‍ നടന്ന ചടങ്ങില്‍ സൂപ്പര്‍താരം നേരിട്ടെത്തിയാണ് സ്റ്റ്യാച്ചു അനാച്ഛാദനം ചെയ്തത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലാദ്യമായാണ് ഒരു സിനിമക്കായി ഇത്തരത്തില്‍ വ്യത്യസ്ഥമായ പ്രമോഷന്‍ വര്‍ക്ക് നടത്തുന്നത്.

വളരെ ലളിതമായി നടത്താനിരുന്ന ഒരു ചങ്ങാണ് ഒടിയന് സ്റ്റ്യാച്ചു അനാശ്ചാദനവുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ അണിയറ പ്രവര്ത്തകര്‍ നിശ്ചയിച്ചിരുന്നത്. പക്ഷേ മോഹന്‍ലാല്‍ ആരാധകര്‍ കൂട്ടാമായി എത്തിയതോടെ ഒടയന്റെ പ്രതിമ അനാശ്ചാദനം പോലും ഒരു സിനിമാ റിലീസിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ളതായി മാറി. സൂപ്പര്‍ താരം നേരിട്ടെത്തിയതോടെ ആരാധകരുടെ ആവേശവും അണപൊട്ടി. പിന്നീട് മോഹന്‍ലാലിനൊപ്പം സെല്‍ഫി എടുക്കാനുള്ള തിരക്കിലായിരുന്നു ആരാധകര്‍.

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലാദ്യമായാണ് കഥാപാത്രത്തിന്റെ പൂര്‍ണ്ണമായ ലൈഫ് സൈസ് സ്റ്റാച്ച്യൂ പ്രമോഷന്റെ ഭാഗമായി അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന് പുറമേ ചിത്രത്തിന്റ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍, മറ്റ് അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു.

ലുലുമാളിനൊപ്പം കേരളത്തിലെ പ്രമുഖ 50 തിയറ്ററുകളിലും വരും ദിവസങ്ങളില്‍ ഒടിയന്‍ മണിക്യന്‍ ലൈഫ്‌സൈസ് സ്റ്റാച്ച്യൂ ഒരുക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമ ഡിസംബര്‍ 14 നാണ് തീയറ്ററുകളിലെത്തുക.

Similar Posts