< Back
Entertainment
നടനും സംവിധായകനുമായ ത്യാഗരാജനെതിരെ മീ ടൂ ആരോപണവുമായി മലയാളി വനിതാ ഫോട്ടോഗ്രാഫർ 
Entertainment

നടനും സംവിധായകനുമായ ത്യാഗരാജനെതിരെ മീ ടൂ ആരോപണവുമായി മലയാളി വനിതാ ഫോട്ടോഗ്രാഫർ 

Web Desk
|
21 Oct 2018 12:58 PM IST

നടനും സംവിധായകനുമായ ത്യാഗരാജനെതിരെ ലൈംഗിക ആരോപണവുമായി മലയാളി വനിതാ ഫോട്ടോഗ്രാഫർ പ്രതിക മേനോന്‍. 2010 ൽ മകന്‍ പ്രശാന്തിനെ നായകനാക്കി ത്യാഗരാജന്‍ സംവിധാനം ചെയ്ത ‘പൊന്നാര്‍ ശങ്കര്‍’ എന്ന ചിത്രത്തിന്റെ സെറ്റില്‍ സംഭവിച്ച ലൈംഗിക അതിക്രമമാണ് പ്രതിക മീ ടൂ മൂവ്മെന്റിന്റെ പശ്ചാത്തലത്തിൽ തുറന്ന് പറഞ്ഞിരിക്കുന്നത്. സുഹൃത്ത് മുഖേന സിനിമയിലെത്തിയ പ്രതികയോട് ത്യാഗരാജൻ കിടക്ക പങ്കിടാൻ ശ്രമിച്ചുവെന്നും സമ്മതിക്കാത്ത സാഹചര്യത്തിൽ പണം പോലും നൽകാതെ ജോലിയിൽ നിന്നും ഒഴിവാക്കിയെന്നും പ്രതിക ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. സിനിമയുടെ ഷൂട്ടിങ്ങിന്റെ പല സന്ദർഭങ്ങളിലും തന്നെ ചുറ്റി സഞ്ചരിച്ച ത്യാഗരാജൻ ഒരു വേള അസുഖം ബാധിച്ചപ്പോൾ മരുന്നുമായി പുലർച്ചെ രണ്ട് തവണ തന്റെ വാതിലിൽ മുട്ടിയെന്നും ആ സമയം സുഹൃത്തിനെ വിളിച്ച് സംസാരിച്ച് തുറക്കാതെ നിന്നത് കൊണ്ട് മാത്രമാണ് രക്ഷപെട്ടതെന്നും പ്രതിക പറയുന്നു. ത്യാഗരാജന് മുൻപും സ്ത്രീകളുമായി ഇടപഴകിയിട്ടുണ്ടെന്ന് ഇക്കാര്യങ്ങളൊന്നും ഭാര്യക്കോ മകൾക്കോ അറിയില്ലെന്ന് പറഞ്ഞതായും പ്രതിക ഫേസ്ബുക്കിൽ കുറിച്ചു. ത്യാഗരാജന്റെ സിനിമ സെറ്റിൽ അദ്ദേഹമാണ് ഏറ്റവും വലിയ പദവിയിലുള്ളതെന്നും ബാക്കി താഴെ വരുന്നവരെയൊക്കെ രണ്ടാം കിട ആളുകളായിട്ടാണ് കണക്കാക്കിയതെന്നും പറയുന്നുണ്ട് പ്രതിക മേനോൻ.

ഗായിക ചിന്‍മയി ശ്രീപാദ പുറത്തുവിട്ട മീടു ആരോപണം കത്തിനില്‍ക്കുമ്പോഴാണ് ഈ പുതിയ വെളിപ്പെടുത്തലെന്നത് ശ്രദ്ധേയമാണ്.

Related Tags :
Similar Posts