< Back
Entertainment
Entertainment
രാജു ചേച്ചി കലക്കിയല്ലോ; തകര്‍പ്പന്‍ ഡബ്സ്മാഷുമായി ലേഡി പൃഥ്വിരാജ്
|22 Oct 2018 11:50 AM IST
പൃഥ്വിയുടെ കട്ട ആരാധികയായ ആതിര കെ. സന്തോഷാണ് ഡബ്സ്മാഷ് ചെയ്തിരിക്കുന്നത്.
ഡബ്സ്മാഷുകള്‍ തരംഗമായിട്ട് കുറെ കാലമായെങ്കിലും ഈ ഡബ്സ്മാഷ് കണ്ടാല്‍ ആരായാലും കയ്യടിച്ചുപോകും. യുവതാരം പൃഥ്വിരാജിന്റെ തകര്‍പ്പന്‍ ഡയലോഗുകളും പാട്ടുമൊക്കെയായി ഒരു പെണ്‍കുട്ടിയുടെ ഡബ്സ്മാഷാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പൃഥ്വിയുടെ കട്ട ആരാധികയായ ആതിര കെ. സന്തോഷാണ് ഡബ്സ്മാഷ് ചെയ്തിരിക്കുന്നത്.
ഡയലോഗ് അവതരണം മാത്രമല്ല, എക്സ്പ്രഷന്‍ പോലും കൃത്യമായിട്ടാണ് ആതിര ചെയ്തിരിക്കുന്നത്. ഒരു വേള പൃഥ്വിയാണോ എന്ന് പോലും സംശയം തോന്നും. യു ട്യൂബില്‍ മൂന്നു ലക്ഷത്തിലധികം പേരാണ് ആതിരയുടെ ഡബ്സ്മാഷ് കണ്ടിരിക്കുന്നത്.