< Back
Entertainment
ഇതാ കിടിലനൊരു ഇന്ദ്രന്‍സ്; ഡാകിനിയിലെ പാട്ട് കാണാം
Entertainment

ഇതാ കിടിലനൊരു ഇന്ദ്രന്‍സ്; ഡാകിനിയിലെ പാട്ട് കാണാം

Web Desk
|
22 Oct 2018 8:30 AM IST

ഇടത് വലത് എന്നു തുടങ്ങുന്ന പാട്ടിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ഗോപി സുന്ദറാണ്. 

ഇന്ദ്രന്‍സ് വീണ്ടും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. ഡാകിനിയിലെ പാട്ടില്‍ ഇന്ദ്രന്‍സിന്റെ കിടിലന്‍ പ്രകടനം കാണാം. ഇടത് വലത് എന്നു തുടങ്ങുന്ന പാട്ടിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ഗോപി സുന്ദറാണ്. ഗാനരചന ഹരിനാരായണന്‍. രാഹുല്‍ റിജില്‍ നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബി.രാകേഷ്, സന്ദീപ് സേനന്‍, അനീഷ് എം. തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ ഉമ്മമാരുടെ വേഷത്തിലൂടെ ശ്രദ്ധേയരായ സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരനും ചിത്രത്തില്‍ എത്തുന്നുണ്ട്. കൂടെ പൌളി വല്‍സന്‍, സേതുലക്ഷ്മി എന്നിവരുമുണ്ട്.

സൂരജ് വെഞ്ഞാറന്മൂട് , ചെമ്പന്‍ വിനോദ് ജോസ് , അലന്‍സിയര്‍ , എന്നിവരും പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്. ഛായാഗ്രഹണം അലക്‌സ് പുളിക്കലിന്റെതാണ്. അപ്പു ഭട്ടതിരിയാണ് ചിത്രസംയോജനം നടത്തുന്നത്. സംഗീതം രാഹുല്‍ രാജാണ് നിര്‍വഹിക്കുന്നത്.

ये भी पà¥�ें- സുഡാനിയിലെ ഉമ്മമാരും പിന്നെ പൌളി വില്‍സണും സേതുലക്ഷ്മിയും; ഡാകിനിയുടെ പോസ്റ്റര്‍ പുറത്തിറങ്ങി

Similar Posts