< Back
Entertainment
വൈരമുത്തുവിനെതിരെ എ.ആര്‍ റഹ്‍മാന്റെ സഹോദരിയും
Entertainment

വൈരമുത്തുവിനെതിരെ എ.ആര്‍ റഹ്‍മാന്റെ സഹോദരിയും

Web Desk
|
22 Oct 2018 9:09 PM IST

വൈരമുത്തുവിന് എതിരേയുള്ള ആരോപണങ്ങള്‍ കേട്ടപ്പോള്‍ റഹ്‍മാന്‍ ഞെട്ടിയെന്നും ഇതൊക്കെ സത്യമാണോ എന്ന് ചോദിച്ചെന്നുമാണ് റൈയ്ഹാന പറയുന്നത്.

വൈരമുത്തുവിനെതിരെ എ.ആര്‍ റഹ്‍മാന്റെ സഹോദരിയും ഗായികയുമായി എ.ആര്‍ റൈയ്ഹാന. വൈരമുത്തുവിന്റെ പെരുമാറ്റത്തെക്കുറിച്ച് ഒരുപാട് സ്ത്രീകള്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഇത് പരസ്യമായ രഹസ്യമാണെന്നും റൈയ്ഹാന പറയുന്നു. വൈരമുത്തുവിന് എതിരായ ചിന്‍മയിയുടെ ആരോപണത്തെ താന്‍ പൂര്‍ണമായും വിശ്വസിക്കുന്നുണ്ടെന്നും എന്നാല്‍ ചിന്മയി എന്തുകൊണ്ടാണ് ഇത് തുറന്നു പറയാന്‍ അത്ര കാലമെടുത്തതെന്നും അവര്‍ ചോദിച്ചു. വൈരമുത്തുവിന് എതിരേയുള്ള ആരോപണങ്ങള്‍ കേട്ടപ്പോള്‍ റഹ്‍മാന്‍ ഞെട്ടിയെന്നും ഇതൊക്കെ സത്യമാണോ എന്ന് ചോദിച്ചെന്നുമാണ് റൈയ്ഹാന പറയുന്നത്. എന്നാല്‍ അയാളുടെ ഭാഗത്തുനിന്ന് തനിക്ക് അത്തരം അനുഭവമുണ്ടായിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി.

ചിന്‍മയിക്ക് റഹ്മാന്‍ അവസരം നല്‍കുന്നില്ല എന്ന പ്രചാരണത്തെക്കുറിച്ചുള്ള റൈയ്ഹാനയുടെ മറുപടി ഇതായിരുന്നു; 'പൊതുവേ വിവാദങ്ങളുമായി ചുറ്റിപ്പറ്റി നില്‍ക്കുന്നവര്‍ക്ക് റഹ്‍മാന്‍ അവസരം നല്‍കാറില്ല. ഈ വിഷയത്തില്‍ റഹ്‍മാന്റെ നിലപാട് എനിക്ക് അറിയില്ല. ഞങ്ങള്‍ ഒരിക്കലും ജോലി സംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറില്ല'.

Similar Posts