< Back
Entertainment
രാഖി സാവന്തിനെതിരെ 10 കോടിയുടെ മാനനഷ്ട കേസുമായി തനുശ്രീ
Entertainment

രാഖി സാവന്തിനെതിരെ 10 കോടിയുടെ മാനനഷ്ട കേസുമായി തനുശ്രീ

Web Desk
|
22 Oct 2018 6:27 PM IST

താന്‍ മയക്കുമരുന്നിന് അടിമയാണെന്ന് ഉള്‍പ്പെടെയുള്ള രാഖിയുടെ ആരോപണങ്ങള്‍ക്ക് എതിരെയാണ് നോട്ടീസ്.

നടി രാഖി സാവന്തിനെതിരെ 10 കോടി രൂപയുടെ മാനനഷ്ടകേസുമായി നടി തനുശ്രീ ദത്ത. താന്‍ മയക്കുമരുന്നിന് അടിമയാണെന്ന് ഉള്‍പ്പെടെയുള്ള രാഖിയുടെ ആരോപണങ്ങള്‍ക്ക് എതിരെയാണ് നോട്ടീസ്. മറുപടി പറഞ്ഞില്ലെങ്കില്‍ രാഖി തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു.

തനുശ്രീ ദത്ത നാനാ പടേക്കറിനെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതിന് പിന്നാലെയായിരുന്നു രാഖിയുടെ പരാമര്‍ശം. 2008ല്‍ ഹോണ്‍ ഓകെയുടെ സെറ്റില്‍ വെച്ച് നാന പടേക്കര്‍ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് താന്‍ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയെന്നാണ് തനുശ്രീ വെളിപ്പെടുത്തിയത്. അന്ന് തനുശ്രീക്ക് പകരം സിനിമയില്‍ അഭിനയിച്ചത് രാഖിയായിരുന്നു.

വാര്‍ത്താസമ്മേളനത്തിനിടെയാണ് രാഖി തനുശ്രീക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചത്. തനുശ്രീ കള്ളം പറയുന്നവളാണെന്നും മയക്കുമരുന്നിന് അടിമയാണെന്നും ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനാണ് ഇങ്ങനെയൊക്കെ പെരുമാറുന്നതെന്നുമാണ് രാഖി പറഞ്ഞത്. ഇതിനെതിരെയാണ് മാനനഷ്ടകേസ് നല്‍കിയത്.

Similar Posts