< Back
Entertainment

Entertainment
നവാഗതര്‍ക്കൊപ്പം ഇട്ടിമാണിയുമായി മോഹന്‍ലാല്‍
23 Oct 2018 10:13 AM IST
ആശിര്‍വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.
നവാഗതനായ ജിബി ജോജു ഒരുക്കുന്ന ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’യില്‍ മോഹന്‍ലാല്‍ നായകനാകും. ടൈറ്റില്‍ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടെന്നല്ലാതെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മോഹൻലാലിൻറെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.
Announcing my upcoming project "ITTYMAANI MADE IN CHINA" to be directed by debutants Jibi Joju and produced by Antony Perumbavoor under the banner of Aashirvad Cinemas
Posted by Mohanlal on Monday, October 22, 2018
മോഹൻലാലിന്റെ പുതിയ ചിത്രമായ ഡ്രാമ നവംബർ ഒന്നിന് തിയറ്ററുകളിൽ എത്തും. ഒടിയന്‍, ലൂസിഫര്‍ എന്നിവയാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലാല്‍ ചിത്രങ്ങള്‍.