< Back
Entertainment
കാത്തിരിപ്പിന് അറുതി;  പരിയറും പെരുമാള്‍ കേരളത്തിലേക്ക്    
Entertainment

കാത്തിരിപ്പിന് അറുതി; പരിയറും പെരുമാള്‍ കേരളത്തിലേക്ക്   

Web Desk
|
23 Oct 2018 7:00 PM IST

തിരുനെൽവേലി, തൂത്തുക്കുടി പ്രദേശത്തെ ജനങ്ങളിലൂടെ കഥ പറയുന്ന പരിയറും പെരുമാളിന്റെ കേരളത്തിലെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 26 നാണ് കേരളത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ ചിത്രം റിലീസ് ചെയ്യുക. തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകൻ പാ രഞ്ജിത്ത് നിർമിച്ച പരിയറും പെരുമാള്‍ സംവിധാനം ചെയ്തത് പുതുമുഖമായ മാരി സെൽവരാജാണ്. സിനിമകളിലൂടെ തൻെറ രാഷ്ട്രീയവും അടയാളപ്പെടുത്തുന്ന പാ രഞ്ജിത് സിനിമയുടെ രൂപത്തിൽ തന്നെയാണ് ഈ സിനിമയും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ‘ലോകത്ത് എന്തിനാണെന്നറിയാതെ കൊല്ലപ്പെടുന്ന എല്ലാ നിഷ്കളങ്കരായ ആത്മാക്കൾക്കും ഗാനം സമർപ്പിക്കുന്നു’ എന്ന ടൈറ്റിലിലായിരുന്നു ആദ്യ ഗാനമായ ' കറുപ്പി എൻ കറുപ്പി ' പുറത്തിറങ്ങിയത്. ജാതി സംഘർഷങ്ങൾക്കിടയിൽപെട്ട് കൊല്ലപ്പെട്ട ‘കറുപ്പി’ എന്ന നായയുടെ കഥയായിരുന്നു ഗാനത്തിലുടനീളം. കറുപ്പിയുടെ തല വെച്ചുള്ള ഫ്രെയിംലൂടെ ജാതി സംഘർഷങ്ങളിൽ കൊല്ലപ്പെടുന്ന നിരപരാധികളായ മനുഷ്യരെ ഓർമ്മപ്പെടുത്തുന്ന അനുഭവമായിരുന്നു പ്രേക്ഷകർക്ക്. തമിഴ്നാട്ടിലെ ജാതി വിവേചനങ്ങളെയും അടിച്ചമർത്തലിനെയും വരച്ചു കാട്ടുന്ന സിനിമയാണ് പരിയറും പെരുമാൾ എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. കതിർ, ആനന്ദി, യോഗി ബാബു എന്നിവരാണ് ‘പരിയറും പെരുമാളിൽ’ അഭിനയിക്കുന്നത്. പാ രഞ്ജിത്തിന്റെ നീലം കളക്റ്റീവ് ആണ് സിനിമ നിർമിക്കുന്നത്. പാ രഞ്ജിത് സിനിമകളിലെ സ്ഥിരം സംഗീത സംവിധായകൻ സന്തോഷ് നാരായണൻ തന്നെയാണ് ഈ സിനിമയുടെയും സംഗീതം നിർവഹിച്ചിരിക്കുന്നത്. വരികള്‍ എഴുതിയിരിക്കുന്നത് മാരി സെല്‍വരാജ്, വിവേക്, പെരുമാള്‍ വാധ്യാര്‍, ചിന്നസാമിദാസന്‍ എന്നിവര്‍ ചേര്‍ന്നാണ്.

ये भी पà¥�ें- പരിയറും പെരുമാളിലെ പുതിയ ഗാനം പുറത്ത്; നിർമാണം പാ രഞ്ജിത്

ये भी पà¥�ें- പാ രഞ്ജിത്ത് നിർമാണം, മാരി സെൽവരാജ് സംവിധാനം; ‘പരിയറും പെരുമാളി’ലെ ഗാനങ്ങൾ പുറത്ത് 

ये भी पà¥�ें- ‘ജാതിവ്യത്യാസത്തെ തകർക്കാൻ കിട്ടുന്ന എല്ലാ അവസരവും ഉപയോഗിക്കും’; പാ രഞ്ജിത് 

Similar Posts