< Back
Entertainment
മീ ടൂവില്‍ നിലപാടറിയിക്കാതെ പല വലിയ താരങ്ങളും വായ തുന്നിക്കെട്ടിയിരിക്കുകയാണ് -തനുശ്രീ ദത്ത
Entertainment

മീ ടൂവില്‍ നിലപാടറിയിക്കാതെ പല വലിയ താരങ്ങളും വായ തുന്നിക്കെട്ടിയിരിക്കുകയാണ് -തനുശ്രീ ദത്ത

Web Desk
|
24 Oct 2018 8:10 PM IST

വലിയ താരങ്ങളായ പ്രിയങ്ക ചോപ്ര, ആമീര്‍ ഖാന്‍, സ്വര ബാസ്കര്‍, ഫറാന്‍ അക്തര്‍, സോനം കെ അഹൂജ തുടങ്ങിയവരും ബാധിക്കപ്പെട്ടവര്‍ക്കായി രംഗത്തിറങ്ങിയിരുന്നു

പത്ത് വര്‍ഷം മുന്‍പ് തനിക്ക് അനുഭവപ്പെട്ട ലൈഗികാതിക്ഷേപം തനുശ്രീ ദത്ത തുറന്ന് പറഞ്ഞതിലൂടെയാണ് ഇന്ത്യയില്‍ മീ ടൂ ക്യാമ്പയിന് തുടക്കമായത്. നിരവധി സിനിമ പ്രവര്‍ത്തകരായ സ്ത്രീകളാണ് പ്രമുഖര്‍ക്ക് നേരെ ആരോപണങ്ങളുമായി മുന്നോട്ട് വന്നത്. വലിയ താരങ്ങളായ പ്രിയങ്ക ചോപ്ര, ആമീര്‍ ഖാന്‍, സ്വര ബാസ്കര്‍, ഫറാന്‍ അക്തര്‍, സോനം കെ അഹൂജ തുടങ്ങിയവും ബാധിക്കപ്പെട്ടവര്‍ക്കായി രംഗത്തിറങ്ങിയിരുന്നു.

സങ്കീര്‍ണ്ണത കൊണ്ടോ സൌകര്യമല്ലാത്തത് കൊണ്ടോ പല വലിയ താരങ്ങളും മീ ടൂ മൂവ്മെന്‍റില്‍ മൌനം പാലിക്കുകയാണെന്ന് തനുശ്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആമീര്‍ ഖാനെ പോലെയുള്ളവര്‍ മീ ടൂ വില്‍ കര്‍ശന നിലപാടുകള്‍ സ്വീകരിച്ചപ്പോള്‍ ഷാരുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, കരീന കപൂര്‍ തുടങ്ങിയവര്‍ വായ തുന്നിക്കെട്ടിയിരിക്കുകയാണെന്ന് തനുശ്രി കുറ്റപ്പെടുത്തി.

ഇത് ഒരു പ്രശ്നമാണെങ്കിലും സോഷ്യല്‍ മീഡിയയിലൂടെയും നിലപാടുകളിലൂടെയും തനിക്ക് ലഭിച്ച പിന്‍തുണകളില്‍ താന്‍ സന്തോഷവതിയാണെന്നും തനുശ്രി പറഞ്ഞു. ചിലര്‍ തനിക്ക് സംഭവിച്ചതിനെ പുനര്‍ജീവനമായല്ല, മറിച്ച് വിവാദമായാണ് കാണുന്നത്. കഴിഞ്ഞ ആഗസ്തിലാണ് തനുശ്രീ ദത്ത നാനാ പട്ടേക്കര്‍ക്കെതിരെ മീ ടൂ ആരോപണവുമായി മുന്നോട്ട് വന്നത്.

Similar Posts