< Back
Entertainment

Entertainment
കുടുംബത്തെ മോശമായി ചിത്രീകരിച്ചെന്ന് പരാതി; വരത്തന് നോട്ടീസ്
|24 Oct 2018 1:53 PM IST
തങ്ങളെ മോശമായി ചിത്രീകരിച്ചെന്ന് കാണിച്ച് എറണാകുളത്തെ പാപ്പാളി കുടുംബമാണ് വക്കീല്‍ നോട്ടീസ് അയച്ചത്.
അമല്‍ നീരദ് സംവിധാനം ചെയ്ത, ഫഹദും ഐശ്വര്യ ലക്ഷ്മിയും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച വരത്തന്‍ കോടതിയിലേക്ക്. തങ്ങളെ മോശമായി ചിത്രീകരിച്ചെന്ന് കാണിച്ച് എറണാകുളത്തെ പാപ്പാളി കുടുംബമാണ് വക്കീല്‍ നോട്ടീസ് അയച്ചത്.
ചിത്രത്തിന്‍റെ പ്രദര്‍ശനം നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം മുന്‍സിഫ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. ചിത്രത്തിന്‍റെ സംവിധായകന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത് എന്നിവര്‍ക്കെതിരെയാണ് പരാതി.
ചിത്രത്തിലെ വില്ലന്മാരുടെ കുടുംബപ്പേരാണ് പാപ്പാളി. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധമില്ലെന്ന് സിനിമയില്‍ പരാമര്‍ശിച്ചിട്ടില്ല എന്നതിനാല്‍ തന്നെ ബോധപൂര്‍വം കുടുംബപ്പേര് കളങ്കപ്പെടുത്തി എന്നാണ് പരാതി. വെള്ളിയാഴ്ച കേസില്‍ വാദം കേള്‍ക്കും.