< Back
Entertainment
“അറിഞ്ഞിരുന്നില്ല, എന്നോടാരും പറഞ്ഞതുമില്ല”; ധര്‍മജന് ആശംസകളുമായി പിഷാരടി
Entertainment

“അറിഞ്ഞിരുന്നില്ല, എന്നോടാരും പറഞ്ഞതുമില്ല”; ധര്‍മജന് ആശംസകളുമായി പിഷാരടി

Web Desk
|
24 Oct 2018 11:44 AM IST

സിനിമാ പിന്നണി ഗായകനാവാന്‍ പോകുന്ന ധര്‍മജന് ആശംസകളുമായി രമേഷ് പിഷാരടി

സിനിമാ പിന്നണി ഗായകനാവാന്‍ പോകുന്ന ധര്‍മജന് ആശംസകളുമായി രമേഷ് പിഷാരടി. നിത്യഹരിത നായകന്‍ എന്ന സിനിമയിലാണ് ധര്‍മജന്‍ പാടുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന നിത്യഹരിത നായകന്‍റെ നിര്‍മാതാവ് ധര്‍മജനാണ്. ചിത്രത്തില്‍ ധര്‍മജന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്.

രമേഷ് പിഷാരടിയുടെ ഫേസ് ബുക്ക് പോസ്റ്റ്

അറിഞ്ഞിരുന്നില്ല എന്നോടാരും പറഞ്ഞതുമില്ല..ദേവി കടാക്ഷം ആവോളം കിട്ടിയിട്ടുണ്ടെന്ന്... എത്രയോ സ്റ്റേജുകളിൽ ഒപ്പം കയറിയപ്പോഴും ഒരു മൂളിപാട്ടു പോലും ലൈവായി പാടിക്കാതെ ഞാൻ കാത്തു സൂക്ഷിച്ചതാ... 24ന് എന്റെ പേജിൽ കൂടെ തന്നെ... പ്രതികാരദാഹി ആണവൻ

അറിഞ്ഞിരുന്നില്ല എന്നോടാരും പറഞ്ഞതുമില്ല.... ദേവി കടാക്ഷം ആവോളം കിട്ടിയിട്ടുണ്ടെന്നു... എത്രയോ സ്റ്റേജുകളിൽ ഒപ്പം...

Posted by Ramesh Pisharody on Monday, October 22, 2018
Similar Posts