< Back
Entertainment
കൊച്ചി മെട്രോയെ തെലുങ്ക് സിനിമയിലെടുത്തേ
Entertainment

കൊച്ചി മെട്രോയെ തെലുങ്ക് സിനിമയിലെടുത്തേ

Web Desk
|
25 Oct 2018 12:52 PM IST

കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം മലയാളികളെ അറിയിച്ചിരിക്കുന്നത്. 

മോളിവുഡിന്റെ ഇഷ്ട ലൊക്കേഷനായി കൊച്ചി മാറിയിട്ട് അധികം നാളുകളൊന്നുമായിട്ടില്ല. കൊച്ചി മെട്രോ വന്നതോടെ മെട്രോയും സിനിമാക്കാരുടെ ഇഷ്ടങ്ങളില്‍ ഇടം പിടിച്ചു. ദാ..ഇപ്പോള്‍ നമ്മുടെ മെട്രോയെ തെലുങ്ക് സിനിമയിലും എടുത്തിരിക്കുകയാണ്. ‘ലവര്‍’ എന്ന തെലുങ്ക് ചിത്രത്തിലാണ് കൊച്ചി മെട്രോ ഇടം പിടിച്ചിരിക്കുന്നത്. ഗാനരംഗത്തില്‍ മെട്രോ അങ്ങിനെ നിറഞ്ഞുനില്‍ക്കുകയാണ്.

ഇനി കൊച്ചി മെട്രോ ഓടും, തെലുങ്ക് സിനിമാപ്രേമികളുടെ ഹൃദയത്തിലൂടെ. ഭാഷയുടെ അതിർവരമ്പുകൾ താണ്ടി, മെട്രോയുടെ സൗന്ദര്യവും...

Posted by Kochi Metro on Tuesday, October 23, 2018

കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം മലയാളികളെ അറിയിച്ചിരിക്കുന്നത്. ‘ഇനി കൊച്ചി മെട്രോ ഓടും, തെലുങ്ക് സിനിമാപ്രേമികളുടെ ഹൃദയത്തിലൂടെ. ഭാഷയുടെ അതിര്‍വരമ്പുകള്‍ താണ്ടി, മെട്രോയുടെ സൗന്ദര്യവും ആവേശവും ‘LOVER’ എന്ന സിനിമയിലൂടെ തെലുങ്ക് മണ്ണിന്റെ സ്‌നേഹവും കീഴടക്കി മുന്നേറുന്നു. പതിവ് കാഴ്ച്ചകള്‍ക്കപ്പുറം ദൃശ്യങ്ങള്‍ മനോഹരമാവട്ടെ, കൊച്ചി മെട്രോക്കൊപ്പം’ എന്ന അടിക്കുറിപ്പോടുകൂടിയാണ് ‘ലവര്‍’ എന്ന ചിത്രത്തിലെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

രാജ് തരുണും റിദ്ദി കുമാറുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു മെട്രോയിലുള്ള ഗാനത്തിന്റെ ഭാഗങ്ങള്‍ ചിത്രീകരിച്ചത്.

Related Tags :
Similar Posts