< Back
Entertainment
‘96’ കേരളത്തില്‍ നിന്നും വാരിയത് ഏഴ് കോടി
Entertainment

‘96’ കേരളത്തില്‍ നിന്നും വാരിയത് ഏഴ് കോടി

Web Desk
|
26 Oct 2018 10:07 AM IST

ഒക്ടോബര്‍ അഞ്ചിനാണ് ചിത്രം കേരളത്തിലെ തിയറ്ററുകളിലെത്തിയത്.

ഗൃഹാതുര പ്രണയത്തെ തൊട്ടുണര്‍ത്തി 96 തിയറ്ററുകള്‍ നിറഞ്ഞോടുകയാണ്. വിജയ് സേതുപതിയുടെ രാമചന്ദ്രനെയും തൃഷയുടെ ജാനകിയെയും പ്രേക്ഷകര്‍ അത്രമാത്രം ഹൃദയത്തിലേറ്റി കഴിഞ്ഞു. ചിത്രത്തിലെ എല്ലാ ഗാനങ്ങളാണെങ്കില്‍ അതിലും എത്രയോ മുന്‍പ് മനസുകളില്‍ ചേക്കേറികഴിഞ്ഞു. തിയറ്റര്‍ കളക്ഷന്റെ കാര്യത്തിലും 96 മുന്നിലാണ്. ഏഴുകോടി രൂപയുടെ കളക്ഷനാണ് ചിത്രം ഇതുവരെ കേരളത്തില്‍ നിന്നും മാത്രമായി നേടിയത്.

ഒക്ടോബര്‍ അഞ്ചിനാണ് ചിത്രം കേരളത്തിലെ തിയറ്ററുകളിലെത്തിയത്. 18 ദിവസം കൊണ്ട് കേരളത്തില്‍ നിന്നും മാത്രമായി 7.02 കോടി രൂപ ചിത്രം നേടി. 1996 ലെ സ്‌കൂള്‍ പ്രണയമാണ് ചിത്രത്തിലെ മുഖ്യ പ്രമേയം. സി. പ്രേംകുമാറാണ് 96 സംവിധാനം ചെയ്തിരിക്കുന്നത്. വര്‍ഷ ബൊല്ലമ്മ, ആദിത്യ ഭാസ്കര്‍, ഗൌരി ജി. കിഷന്‍, ദേവദര്‍ശിനി, ജനകരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ये भी पà¥�ें- ഓര്‍മ്മകളിലെ പ്രണയം പങ്കുവച്ച് 96 തെലുങ്കിലേക്ക്

ये भी पà¥�ें- ഇത് മക്കള്‍സെല്‍വന്റെ പ്രണയം; 96 ടീസര്‍ കാണാം

ये भी पà¥�ें- 96ലെ ആരാധകര്‍ കാത്തിരുന്ന പാട്ടെത്തി

Similar Posts