< Back
Entertainment
നോവുണര്‍ത്തും..പേടിപ്പെടുത്തും പിഹുവിന്റെ ട്രയിലര്‍
Entertainment

നോവുണര്‍ത്തും..പേടിപ്പെടുത്തും പിഹുവിന്റെ ട്രയിലര്‍

Web Desk
|
26 Oct 2018 10:22 AM IST

ഫ്ലാറ്റിനകത്ത് ഒറ്റപ്പെട്ടുപോകുന്ന ഒരു രണ്ട് വയസുകാരിയുടെ കഥയാണ് പിഹുവിന്റെ പ്രമേയം

പ്രേക്ഷകരെ മുള്‍മുനയിലാഴ്ത്തുന്ന ദൃശ്യങ്ങളുമായി പിഹുവിന്റെ ട്രയിലര്‍ പുറത്തിറങ്ങി. ഞെട്ടലോടെയല്ലാതെ ഈ ട്രയിലര്‍ ആര്‍ക്കും കണ്ടുതീര്‍ക്കാന്‍ സാധിക്കില്ല. ഫ്ലാറ്റിനകത്ത് ഒറ്റപ്പെട്ടുപോകുന്ന ഒരു രണ്ട് വയസുകാരിയുടെ കഥയാണ് പിഹുവിന്റെ പ്രമേയം. ‘എല്ലാ മാതാപിതാക്കളുടെയും ഏറ്റവും നശിച്ച പേടി സ്വപ്‌നം എന്ന ക്യാപ്ഷനോടുകൂടിയാണ് ‘പിഹു’വിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത്.

വിനോദ് കാപ്രിയാണ് പിഹുവിന്റെ സംവിധാനം. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് പിഹു എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. നവംബര്‍ 16 ന് ചിത്രം തിയറ്ററുകളിലെത്തും. റോണി സ്‌ക്രൂവാലയും സിദ്ധാര്‍ത്ഥ് റോയ് കപൂറും ശില്‍പ ജിന്‍ഡാലും ചേര്‍ന്നാണ് പിഹുവിന്റെ നിര്‍മ്മാണം. മൈറണ് പിഹുവായി ചിത്രത്തിലെത്തുന്നത്. വിശ്വകര്‍മ്മ, പ്രേരണ ശര്‍മ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Related Tags :
Similar Posts