< Back
Entertainment
ജീവിതത്തിലെ പ്രണയ ജോഡികള്‍ വെള്ളിത്തിരയിലും പ്രണയം പടര്‍ത്തിയപ്പോള്‍ 
Entertainment

ജീവിതത്തിലെ പ്രണയ ജോഡികള്‍ വെള്ളിത്തിരയിലും പ്രണയം പടര്‍ത്തിയപ്പോള്‍ 

Web Desk
|
27 Oct 2018 10:20 AM IST

വിദ്യാര്‍ഥികളുടെ വേഷത്തില്‍ ലിജോയും ഷാലുവും ഡെയിന്‍ ഡേവിസുമെത്തുന്നു. 

യഥാര്‍ഥ ജീവിതത്തില്‍ പ്രണയ ജോഡികളായ ഷാലും റഹീമും ലിജോ മോളും നായികാനായകന്‍മാരാകുന്ന ഒറ്റക്കൊരു കാമുകന്റെ ടീസര്‍ പുറത്തിറങ്ങി. പരീക്ഷാ ഹാളിലെ രംഗമാണ് ടീസറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളുടെ വേഷത്തില്‍ ലിജോയും ഷാലുവും ഡെയിന്‍ ഡേവിസുമെത്തുന്നു. അഭിരാമി,ജോജു ജോര്‍ജ്ജ്, ഷൈന്‍ ടോം ചാക്കോ, ഭഗത് മാനുവല്‍, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചെമ്പില്‍ അശോകന്‍, മനു എം.ലാല്‍, ഷഹീന്‍ സിദ്ധിഖ്, ടോഷ് ക്രിസ്റ്റി എന്നിങ്ങിനെ വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

അജിന്‍ലാല്‍, ജയന്‍ വന്നേരി എന്നിവരാണ് സംവിധാനം. ഡാസ്ലിംഗ് മൂവി ലാന്‍ഡിന്റെ ബാനറില്‍ പ്രിന്‍സ് ഗ്ലേറിയന്‍സ്, സജന്‍ യശോധരന്‍, അനൂപ് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ്.കെ സുധീഷ്, ശ്രീഷ് കുമാര്‍ എസ്. എന്നിവരുടെതാണ് തിരക്കഥ. സംഗീതം വിഷ്ണു മോഹന്‍ സിത്താര, ക്യാമറ-സഞ്ജയ് ഹാരിസ്.

Similar Posts