< Back
Entertainment
സിനിമയെ വെല്ലുന്ന സസ്പെന്‍സ് ത്രില്ലറുമായി ഷാജു ശ്രീധറിന്റെ ‘യൂദാസിന്റെ ളോഹ’
Entertainment

സിനിമയെ വെല്ലുന്ന സസ്പെന്‍സ് ത്രില്ലറുമായി ഷാജു ശ്രീധറിന്റെ ‘യൂദാസിന്റെ ളോഹ’

Web Desk
|
27 Oct 2018 10:57 AM IST

ബിജു വർഗീസ് എന്ന മട്ടാഞ്ചേരി സർക്കിൾ ഇൻസ്പെക്ടറും അദ്ദേഹത്തിന്റെ കേസ് അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. 

സിനിമയെ വെല്ലുന്ന സസ്പെന്‍സ് ത്രില്ലറാണ് ‘യൂദാസിന്റെ ളോഹ’ എന്ന ഷോര്‍ട്ട് ഫിലിം. ഷാജു ശ്രീധര്‍ നായകനാകുന്ന ഷോര്‍ട്ട് ഫിലിമിന് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബിജു വർഗീസ് എന്ന മട്ടാഞ്ചേരി സർക്കിൾ ഇൻസ്പെക്ടറും അദ്ദേഹത്തിന്റെ കേസ് അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. ഒറ്റ രാത്രിയില്‍ ബിജു വര്‍ഗീസ് കടന്നുപോകുന്ന സംഭവങ്ങളെ പിന്തുടരുന്ന ചിത്രത്തിന് 22 മിനിറ്റ് ദൈര്‍ഘ്യമുണ്ട്. ഷാജുവാണ് സി.ഐ ബിജു വര്‍ഗീസിനെ അവതരിപ്പിക്കുന്നത്.

ഉമേഷ് കൃഷ്ണനും ബിജുമേനോനും ചേര്‍ന്നാണ് യൂദാസിന്റെ ളോഹയുടെ സംവിധാനം. ഷാജു ശ്രീധറിനു പുറമെ, രാകേഷ് ബാബു, ക്ലിന്റ് ബേബി ജേക്കബ്, ശ്രീകുമാര്‍, ശരത് കുമാര്‍ എന്നിവരും ഹ്രസ്വചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവീന്‍ ചെമ്പോടിയാണ് ഛായഗ്രഹണം. സുഹാസ് രാജേന്ദ്രന്‍ എഡിറ്റിങും മിഥുന്‍ മുരളി സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. ഉമേഷ് കൃഷ്ണന്‍ തന്നെയാണ് ഹ്രസ്വചിത്രത്തിന്റെ സംഭാഷണവും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

Similar Posts