< Back
Entertainment
‘ഹരിതേടെ സങ്കല്‍പത്തിലെ ആളാണോ ഞാന്‍?‍’ നിത്യഹരിത നായകന്‍ ടീസര്‍ കാണാം
Entertainment

‘ഹരിതേടെ സങ്കല്‍പത്തിലെ ആളാണോ ഞാന്‍?‍’ നിത്യഹരിത നായകന്‍ ടീസര്‍ കാണാം

Web Desk
|
29 Oct 2018 9:34 PM IST

വിഷ്ണു ഉണ്ണികൃഷ്ണനാണ് മുഖ്യവേഷത്തിലെത്തുന്നത്.

ധർമജൻ ബോൾഗാട്ടി ആദ്യമായി നിർമിക്കുന്ന നിത്യഹരിത നായകന്റെ ടീസർ എത്തി. വിഷ്ണു ഉണ്ണികൃഷ്ണനാണ് മുഖ്യവേഷത്തിലെത്തുന്നത്. നവാഗതനായ ബിനുരാജാണ് സംവിധായകൻ. നവംബറില്‍ സിനിമ തിയേറ്ററുകളിലെത്തും.

വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം ധര്‍മജനും മുഖ്യവേഷത്തിലെത്തുന്നു. ഈ ചിത്രത്തിൽ വിഷ്‌ണുവിന്റെ നായികമാരായി നാല് പുതുമുഖങ്ങൾ എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ജയശ്രീ ശിവദാസ്, ശിവകാമി, രവീണ രവി, അഖില നാഥ് തുടങ്ങിയവരാണ് നായികമാർ. കൂടാതെ ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ബിജു കുട്ടൻ, സുനിൽ സുഖദ, സാജു നവോദയ, എ കെ സാജൻ, സാജൻ പള്ളുരുത്തി, ബേസിൽ ജോസഫ്, റോബിൻ മച്ചാൻ, മുഹമ്മ പ്രസാദ്, മഞ്ചു പിള്ള, ശ്രുതി ജയൻ, അഞ്ചു അരവിന്ദ്, ഗായത്രി തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്.

കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രത്തിന് ശേഷം ധര്‍മജനും വിഷ്ണുവും ഒന്നിക്കുന്ന ചിത്രമാണിത്. നര്‍മവും പ്രണയവും കുടുംബബന്ധങ്ങളുമെല്ലാം കോര്‍ത്തിണക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

Similar Posts