< Back
Entertainment
കന്നഡ സംവിധായകനെതിരെ ലൈംഗിക ആരോപണവുമായി നിക്കി ഗല്‍റാണിയുടെ സഹോദരി
Entertainment

കന്നഡ സംവിധായകനെതിരെ ലൈംഗിക ആരോപണവുമായി നിക്കി ഗല്‍റാണിയുടെ സഹോദരി

Web Desk
|
29 Oct 2018 11:57 AM IST

2006 ല്‍ ഗെണ്ഡ ഹെണ്ഡത്തിയില്‍ അഭിനയിക്കുമ്പോഴാണ് രവിയില്‍ നിന്ന് മോശം അനുഭവം ഉണ്ടായതെന്ന് സഞ്ജന പറഞ്ഞു

കന്നഡ സംവിധായകന്‍ രവി ശ്രീവാസ്തവക്കെതിരെ വെളിപ്പെടുത്തലുമായി നടി നിക്കി ഗല്‍റാണിയുടെ സഹോദരിയും അഭിനേത്രിയുമായി സഞ്ജന ഗല്‍റാണി. 2006 ല്‍ ഗെണ്ഡ ഹെണ്ഡത്തിയില്‍ അഭിനയിക്കുമ്പോഴാണ് രവിയില്‍ നിന്ന് മോശം അനുഭവം ഉണ്ടായതെന്ന് സഞ്ജന പറഞ്ഞു.

തുടര്‍ച്ചയായ ദിവസങ്ങളില്‍ തന്റെ അനുവാദമില്ലാതെ ഒരു ചുംബന രംഗം ആവര്‍ത്തിച്ചു ചിത്രീകരിച്ചെന്നാണ് സഞ്ജനയുടെ ആരോപണം. എതിര്‍ത്തപ്പോള്‍ എങ്ങനെ ഷൂട്ട് ചെയ്യണമെന്ന് തന്നെ പഠിപ്പിക്കരുതെന്ന് സംവിധായകന്‍ തന്നെ ശാസിച്ചു. എവിടെയൊക്കെയാണ് ക്യാമറകള്‍ വച്ചിരിക്കുന്നതെന്ന് ഒരു ഊഹവും ഉണ്ടായിരുന്നില്ല. അതും അസ്വസ്ഥയാക്കിയെന്ന് സഞ്ജന പറഞ്ഞു. ഞാന്‍ അന്ന് ചെറിയ സ്വപ്നങ്ങളുള്ള കൊച്ചു പെണ്‍കുട്ടിയായിരുന്നു. ഒരു പാഷന്റെ പുറത്താണ് സിനിമയില്‍ വരാന്‍ ആഗ്രഹിച്ചത്. അതിന് ശേഷം പഠിത്തത്തിലേക്ക് തിരിച്ചു പോകണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഞാന്‍ അന്ന് പ്ലസ് വണ്ണിനാണ് പഠിക്കുന്നത്. അപ്പോഴാണ് ഈ സംവിധായകന്‍ ‘മര്‍ഡര്‍’ എന്ന ബോളിവുഡ് ചിത്രം എന്നെ കാണിക്കുന്നതും അത് കന്നഡയിലേയ്ക്ക് റീമേക്ക് ചെയ്യാന്‍ താല്പര്യം പ്രകടിപ്പിക്കുന്നതും ഞാന്‍ എതിര്‍ത്തപ്പോള്‍ ചിത്രം തെന്നിന്ത്യന്‍ ആസ്വാദക നിലവാരത്തിനനുസരിച്ചേ ചെയ്യൂവെന്ന് വ്യക്തമാക്കി. സിനിമയിലേക്കുള്ള നല്ല തുടക്കം മിസ്സാക്കി കളയാന്‍ താത്പര്യമില്ലാതിരുന്നതുകൊണ്ട് ഞാന്‍ അതില്‍ ഒരു ചുംബനരംഗത്തില്‍ അഭിനയിക്കാന്‍ സമ്മതം അറിയിച്ചു.

ബാങ്കോക്കിലായിരുന്നു ഷൂട്ടിങ്.അമ്മയെ കൂടെ കൊണ്ടുപോരാന്‍ അവര്‍ സമ്മതിച്ചു. പക്ഷേ, അവിടെ എത്തിയപ്പോള്‍ അമ്മയെ സെറ്റില്‍ കൊണ്ടുപോകാനാവില്ല എന്നായി. അതിന് ശേഷം ഓരോ ദിവസവും അവര്‍ ചുംബന രംഗങ്ങളുടെ എണ്ണം കൂട്ടാന്‍ തുടങ്ങി. ക്യാമറ എന്റെ നെഞ്ചത്തും കാലുകളിലേക്കും വള്‍ഗറായ രീതിയില്‍ ഫോക്കസ് ചെയ്ത് ചിത്രീകരിക്കാന്‍ തുടങ്ങിയെന്നും സഞ്ജന ആരോപിക്കുന്നു. താന്‍ എതിര്‍ത്തപ്പോള്‍ അവര്‍ തന്റെ കരിയര്‍ തകര്‍ക്കുമെന്നും പറയുന്നതെല്ലാം അനുസരിക്കണമെന്നും ഭീഷണിപ്പെടുത്തിയെന്നും സഞ്ജന ആരോപിക്കുന്നു.

Similar Posts