< Back
Entertainment
ഓസ്കറില്‍ കണ്ണുംനട്ട്  നതാലി; വോക്സ് ലക്സ് ഡിസംബറിലെത്തും
Entertainment

ഓസ്കറില്‍ കണ്ണുംനട്ട് നതാലി; വോക്സ് ലക്സ് ഡിസംബറിലെത്തും

Web Desk
|
29 Oct 2018 9:51 PM IST

വലിയ മെയ്ക്കോവറുമായാണ് നതാലിയുടെ പുതിയ ചിത്രം വോക്സ് ലക്സ് വരുന്നത്

ഓസ്കറിലേക്ക് കണ്ണുംനട്ട് വീണ്ടും നതാലി പോർട്മാൻ. വലിയ മെയ്ക്കോവറുമായാണ് നതാലിയുടെ പുതിയ ചിത്രം വോക്സ് ലക്സ് വരുന്നത്. ഡിസംബറിൽ വോക്സ് ലക്സ് റിലീസ് ചെയ്യും.

1999കളുടെ പശ്ചാത്തലത്തിലാണ് വോക്സ് ലക്സിന്‍റെ കഥ ആരംഭിക്കുന്നത്. ഭൂകമ്പത്തെ അതിജീവിച്ച സെലസ്റ്റെ, എലേനോർ എന്നീ സഹോദരിമാരുടെ കഥയാണിത്. ഈ സഹോദരിമാർ അവരുടെ അനുഭവം ഗാനരൂപത്തിലാക്കുന്നു. ഇതോടെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് എത്തുകയാണ് ഇരുവരും. 18 വർഷങ്ങൾക്ക് ശേഷം ഇവരുടെ ജീവിതം എങ്ങനെ മാറിമറിയുന്നു എന്നാണ് സിനിമ പറയുന്നത്.

സെലസ്റ്റെ ആകുന്നത് നതാലി പോർട്മാൻ ആണ്. ഗായികയായും അമ്മയായും ഗംഭീര മെയ്ക്കോവറാണ് നതാലി നടത്തിയിരിക്കുന്നത്. സെലസ്റ്റെയുടെ ചെറുപ്പവും മകളുടെ വേഷവും റഫെ കസിഡി അവതരിപ്പിക്കുന്നു. സ്റ്റാൻസി മാർട്ടിൻ എലേനോർ എന്ന സഹോദരിയാകുന്നു. ജൂഡ‍് ലോ, ജെന്നിഫർ എലെ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.

വെനീസ് ചലച്ചിത്രമേളയിൽ ആദ്യ പ്രദർശനം നടത്തിയ വോക്സ് ലോക്സിന് ഗംഭീര പ്രതികരണങ്ങളാണ് ലഭിച്ചത്. ടൊറന്‍റോ, എ.എഫ്.ഐ ചലച്ചിത്രമേളകളിലും സിനിമ പ്രദർശിപ്പിച്ചിരുന്നു. ബ്രേഡി കോർബെറ്റ് ആണ് ചിത്രം സംവിധാനം ചെയ്തത്. ഡിസംബർ ഏഴിന് വോക്സ് ലക്സ് തീയറ്ററുകളിലേക്കെത്തും.

Similar Posts