< Back
Entertainment
അച്ഛനുമൊത്ത് വീണ്ടുമൊരു സിനിമ ചെയ്യാനാഗ്രഹമുണ്ടെന്ന് കാളിദാസ് ജയറാം 
Entertainment

അച്ഛനുമൊത്ത് വീണ്ടുമൊരു സിനിമ ചെയ്യാനാഗ്രഹമുണ്ടെന്ന് കാളിദാസ് ജയറാം 

Web Desk
|
30 Oct 2018 11:33 AM IST

‘ഒരുമിച്ചൊരു ചിത്രം ചെയ്യാൻ ഞങ്ങൾ ഇരുവർക്കും താത്പര്യം ഉണ്ട്. എന്നാൽ ഒരു നല്ല ടീമും നല്ല തിരക്കഥയും വേണം. അല്ലെങ്കിൽ അതുകൊണ്ട് കാര്യമില്ല’

ജയറാം-കാളിദാസ് കോമ്പിനേഷനില്‍ ആകെ രണ്ട് ചിത്രങ്ങളാണ് പുറത്തിറങ്ങിയിട്ടുള്ളത്. ആ രണ്ട് സിനിമയും സൂപ്പര്‍ഹിറ്റുകളായിരുന്നു. കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പൂന്റേം എന്നീ ചിത്രങ്ങളില്‍ ജയറാമിന്റെ മകനായിട്ടാണ് കാളിദാസ് വേഷമിട്ടത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം കാളിദാസ് നായകനായപ്പോള്‍ ആ അച്ഛന്‍-മകന്‍ കോമ്പിനേഷന്‍ ആരാധകര്‍ പ്രതീക്ഷിച്ചു. ആരാധകരെ പോലെ തന്നെ കാളിദാസും കാത്തിരിപ്പിലാണ് അച്ഛനുമൊത്ത് ഒരു സൂപ്പര്‍ഹിറ്റ് ചിത്രം ചെയ്യാന്‍.

ഒരുമിച്ചൊരു ചിത്രം ചെയ്യാൻ തങ്ങൾക്കിരുവർക്കും താത്പര്യമുണ്ടെന്ന് കാളിദാസ് അടുത്തിടെ ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 'ഒരുമിച്ചൊരു ചിത്രം ചെയ്യാൻ ഞങ്ങൾ ഇരുവർക്കും താത്പര്യം ഉണ്ട്. എന്നാൽ ഒരു നല്ല ടീമും നല്ല തിരക്കഥയും വേണം. അല്ലെങ്കിൽ അതുകൊണ്ട് കാര്യമില്ല' കാളിദാസ് പറഞ്ഞു.

ജീത്തു ജോസഫ് ചിത്രം മിസ്റ്റര്‍ ആന്‍ഡ് മിസ് റൌഡി, മിഥുന്‍ മാനുവല്‍ സിനിമ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, സന്തോഷ് ശിവന്‍ ചിത്രം എന്നിവയാണ് കാളിദാസിന്റെ പുതിയ പ്രോജക്ടുകള്‍.

ये भी पà¥�ें- കലിപ്പ് ലുക്കില്‍ കാളിദാസ്; ജീത്തു ജോസഫ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു

ये भी पà¥�ें- ആഷിഖിന്റെ വൈറസില്‍ നിന്നും കാളിദാസ് ജയറാം പിന്‍മാറി

ये भी पà¥�ें- ഈ സിനിമയ്ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കണേ; അഭ്യര്‍ഥനയുമായി കാളിദാസ്

Similar Posts