< Back
Entertainment
ഒമർ ലുലുവിന് അഡാറ് പിറന്നാൾ ഗാനവുമായി ഫ്രീക്ക് പെണ്ണെ ടീം 
Entertainment

ഒമർ ലുലുവിന് അഡാറ് പിറന്നാൾ ഗാനവുമായി ഫ്രീക്ക് പെണ്ണെ ടീം 

Web Desk
|
30 Oct 2018 9:36 PM IST

ഒമർ ലുലുവിന്റെ പിറന്നാൾ ദിനമായ ഇന്ന് ഒരു അഡാറ് പിറന്നാൾ ഗാനമൊരുക്കി കൊണ്ടാണ് ‘ഫ്രീക്ക് പെണ്ണെ’ പാട്ടിന് പിന്നിലെ സത്യജിത് ഞെട്ടിച്ചിരിക്കുന്നത്. ഒമർ ലുലുവിനെ ആവോളം വാഴ്ത്തി കൊണ്ടുള്ള വരികളുമായിട്ടുള്ള ഗാനം പാടിയിട്ടുള്ളത് അഷ്കറും സത്യജിത്തും കൂടി ചേർന്നാണ്. നേരത്തെ ഒമർ ലുലുവിന്റെ തന്നെ ഒരു അഡാറ് ലൗ എന്ന സിനിമയിലെ ‘ഫ്രീക്ക് പെണ്ണെ’ എന്ന ഗാനം യൂ ട്യൂബിലെ റെക്കോർഡ് അൺ ലൈക്കുകൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫ്രീക്ക് പെണ്ണെ എന്ന ഗാനത്തിന്റെ രചനയും ആലാപനവും സത്യജിത്ത് ആയിരുന്നു. സത്യജിത്തിന്റെ സിനിമയിലേക്കുള്ള കടന്ന് വരവ് ഒമർ ലുലു വിന്റെ ഒരു അഡാറ് ലൗ ആയതിനാൽ തന്നെ ഗുരുനാഥനുള്ള സമ്മാനം എന്ന രൂപത്തിലാണ് ഗാനം സമർപ്പിച്ചിരിക്കുന്നത്. ട്രോളിലൂടെ ആദ്യ ഗാനമായ ഫ്രീക്ക് പെണ്ണെ ശ്രദ്ധിക്കപെട്ടപ്പോൾ പുതിയ പിറന്നാൾ ഗാനം എങ്ങനെ ഏറ്റെടുക്കുമെന്ന ആകാംക്ഷയിലാണ് സത്യജിത്ത്.

Similar Posts