< Back
Entertainment
മനസ് കീഴടക്കാന്‍ വീണ്ടും വിജയ് ദേവരക്കൊണ്ട; ടാക്‌സി വാലയിലെ പാട്ട് കേള്‍ക്കാം
Entertainment

മനസ് കീഴടക്കാന്‍ വീണ്ടും വിജയ് ദേവരക്കൊണ്ട; ടാക്‌സി വാലയിലെ പാട്ട് കേള്‍ക്കാം

Web Desk
|
30 Oct 2018 10:41 AM IST

വിജയ് ദേവരക്കൊണ്ട നായകാനാകുന്ന ‘ടാക്‌സി വാല’ എന്ന ചിത്രത്തിലെ ഒരു ഗാനമാണ് ശ്രദ്ധ നേടുന്നത്.

അര്‍ജ്ജുന്‍ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യക്കാരുടെ ഇഷ്ടം നേടിയ താരമാണ് വിജയ് ദേവരക്കൊണ്ട. പ്രഭാസിനെയും അല്ലു അര്‍ജ്ജുനെയും പോലെ മലയാളികളുടെയും ഇഷ്ടതാരം കൂടിയാണ് വിജയ്. വിജയ് നായകനായ ഗീതാഗോവിന്ദത്തിലെ ഇങ്കേം ഇങ്കേം കാവലേ' എന്ന പാട്ട് മലയാളികള്‍ പോലും പാടി നടന്നു. ഗോപീസുന്ദറായിരുന്നു ഈ ഹിറ്റ് ഗാനത്തിന് ഈണമിട്ടത്. ഇപ്പോള്‍ ദാ മറ്റൊരു പാട്ട് കൂടി ആരാധകരുടെ ഹൃദയം കീഴടക്കാനെത്തിയിരിക്കുകയാണ്.

വിജയ് ദേവരക്കൊണ്ട നായകാനാകുന്ന ‘ടാക്‌സി വാല’ എന്ന ചിത്രത്തിലെ ഒരു ഗാനമാണ് ശ്രദ്ധ നേടുന്നത്. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഇതിനോടകം തന്നെ പതിനാറ് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.‘മാറ്റേ വിനതുഗ…’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിദ്ധ് ശ്രീരാമാണ്. കൃഷ്ണകാന്തിന്റേതാണ് ഗാനത്തിലെ വരികള്‍. ജേക്ക്‌സ് ബിജോയാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രിയങ്ക ജവാല്‍ക്കറും മാളവിക നായരും ചിത്രത്തിലെ നായികമാര്‍. രാഹുല്‍ സന്‍കൃത്യനാണ് ചിത്രത്തിന്റെ സംവിധാനം.

Similar Posts