< Back
Entertainment
Entertainment
ജാനുവിനെ കാണാന്‍ റാമെത്തിയപ്പോള്‍;96ലെ പ്രേക്ഷകര്‍ കാത്തിരുന്ന കാതലേ ഗാനത്തിന്റെ വീഡിയോ കാണാം
|1 Nov 2018 10:33 AM IST
ഗോവിന്ദും ചിന്മയിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
96 എന്ന് പറയുമ്പോള്‍ കെ. രാമചന്ദ്രനെയും ജാനകിയെയും മാത്രമല്ല ഓര്‍മ വരിക. അവരുടെ സംഗമത്തില്‍ പ്രണയം പടര്‍ത്തിയ കാതലേ എന്ന ഗാനം കൂടിയാണ്. കാത്തിരിപ്പുകള്‍ക്ക് ശേഷം കാതലേ ഗാനത്തിന്റെ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാം തന്നെ കാണാനെത്തിയതിനെക്കുറിച്ച് ജാനു പറയുന്നതാണ് ഗാനത്തിന്റെ പശ്ചാത്തലം. പാട്ട് പോലെ തന്നെ വളരെ മനോഹരമായ രീതിയിലാണ് ഗാനരംഗവും ചിത്രീകരിച്ചിരിക്കുന്നത്.
യു ട്യൂബില്‍ അപ്‍ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ആറ് ലക്ഷത്തിലധികം പേരാണ് ഗാനം കണ്ടിരിക്കുന്നത്. തൈക്കുടം ബ്രിഡ്ജ് എന്ന ബാന്‍ഡിലൂടെ ശ്രദ്ധേയനായ ഗോവിന്ദ് വസന്തയാണ് 96-ന്റെ സംഗീതസംവിധായകന്‍. ഗോവിന്ദും ചിന്മയിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.