< Back
Entertainment
മമ്മുട്ടി ഇനി ഗാനഗന്ധർവ്വൻ; സംവിധാനം രമേശ് പിഷാരടി 
Entertainment

മമ്മുട്ടി ഇനി ഗാനഗന്ധർവ്വൻ; സംവിധാനം രമേശ് പിഷാരടി 

Web Desk
|
1 Nov 2018 2:01 PM IST

പഞ്ചവർണ തത്തക്ക് ശേഷം രമേഷ് പിഷാരടി മമ്മുട്ടിയെ നായകനാക്കി ഒരുക്കുന്ന സിനിമയുടെ സർപ്രൈസ് അനൗൺസ്‌മെന്റ് കേരള പിറവി ദിനമായ ഇന്ന് നടന്നു. കേരളത്തിലെ പ്രധാന തിയേറ്ററുകളിലൂടെയാണ് ചിത്രത്തിന്റെ വിളംബരം രമേശ് പിഷാരടി പ്രഖ്യാപിച്ചത്.

‘ഗാനഗന്ധർവൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകുന്ന കുടുംബ ചിത്രമായിരിക്കും. ഗാനമേളകളിൽ അടിപൊളി പാട്ട് പാടുന്ന കലാസദൻ ഉല്ലാസ് എന്ന വേഷമാകും മമ്മുട്ടി ചിത്രത്തിൽ നിര്‍വഹിക്കുക. മമ്മൂട്ടിയെ നായകനാക്കി ചിത്രീകരിക്കുന്ന സിനിമയുടെ കൂടുതൽ വിശേഷങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. 2019 ല്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ കൂടുതൽ വിശേഷങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും രമേശ് പിഷാരടി അറിയിച്ചു.

അനുരാഗ കരിക്കിൻ വെള്ളത്തിന് ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ഉണ്ടയുടെ തിരക്കിലാണ് മമ്മുട്ടിയിപ്പോൾ. ചിത്രത്തിൽ പോലീസുകാരനായാണ് മമ്മൂട്ടി വേഷമിടുന്നത്. മമ്മൂട്ടിക്കൊപ്പം നിരവധി ബോളിവുഡ് താരങ്ങളും ഉണ്ടയിൽ വേഷമിടുന്നുണ്ട്. ഓംകാര്‍ ദാസ് മണിക്പുരി, ഭഗ്വാന്‍ തിവാരി, ചീന്‍ ഹോ ലിയാവോ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ബോളിവുഡിൽ നിന്നുള്ള താരങ്ങൾ.

Similar Posts