< Back
Entertainment
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കെട്ട്’ ചിത്രീകരണം ആരംഭിച്ചു
Entertainment

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കെട്ട്’ ചിത്രീകരണം ആരംഭിച്ചു

Web Desk
|
2 Nov 2018 9:25 PM IST

ഈമയൗവിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം ജല്ലിക്കെട്ടിന്റെ ചിത്രീകരണം ആരംഭിച്ചു. വിനായകൻ, ആൻറണി വർഗീസ്, സാബുമോൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത് എസ്.ഹരീഷും ആർ ജയകുമാറും ചേർന്നാണ്.

മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച എസ്. ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ആദ്യം പോത്ത് എന്നായിരുന്നു ചിത്രത്തിന്റെ പേര് നിശ്ചയിച്ചിരുന്നത്. പുതിയ സിനിമയില്‍ അഭിനയിക്കുന്നത് ഒരു പോത്തും കുറേ മനുഷ്യരുമാണ് എന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിടവേ ലിജോ ജോസ് പെല്ലിശേരി നേരത്തെ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു.

അങ്കമാലി ഡയറീസിനു വേണ്ടി ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരനാണ് ജല്ലിക്കെട്ടിന്റെയും ക്യാമറമാന്‍. ലിജോ ജോസ് പെല്ലിശേരി ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ പ്രശാന്ത് പിള്ള തന്നെയാണ് ഈ ചിത്രത്തിനും സംഗീതമൊരുക്കുക.

Similar Posts