< Back
Entertainment
’സ്റ്റാറിംഗ് പൗർണ്ണമി’ ടീം വീണ്ടുമൊന്നിക്കുന്നു; ‘ജോ’യില്‍ ടോവിനോ തോമസ് നായകന്‍
Entertainment

’സ്റ്റാറിംഗ് പൗർണ്ണമി’ ടീം വീണ്ടുമൊന്നിക്കുന്നു; ‘ജോ’യില്‍ ടോവിനോ തോമസ് നായകന്‍

Web Desk
|
2 Nov 2018 10:17 PM IST

സ്റ്റാറിങ് പൗർണമി എന്ന ചിത്രത്തിന് ശേഷം അതെ ടീം ഒന്നിക്കുന്ന ‘ജോ’ സിനിമയിൽ ടോവിനോ തോമസ് നായകനായെത്തുന്നു. ആൽബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൈലാസ് മേനോൻ, വിഷ്ണു ഗോവിന്ദ്, സിനു സിദ്ധാർത്ഥ്, ശ്രീ ശങ്കർ എന്നിവരാണ് ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നത്.

സണ്ണി വെയ്‌നും ടോവിനോയും അഭിനയിച്ച ‘സ്റ്റാറിങ് പൗർണമി’ സിനിമ ഇത് വരെ പുറത്തിറങ്ങിയിട്ടില്ല. 85 ശതമാനം ചിത്രീകരണം പൂർത്തിയാക്കിയിരുന്ന ചിത്രം പിന്നീട് സാമ്പത്തികമായ പ്രതിസന്ധി മൂലം ചിത്രീകരണം മുടങ്ങുകയായിരുന്നു. മോഹൻലാലിൻറെ കൂതറ എന്ന സിനിമ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മൂലമാണ് ചിത്രത്തിന്റെ ചിത്രീകരണം തുടർന്ന് മുടങ്ങിയതെന്ന് പിന്നീട് ഛായാഗ്രഹകൻ സിനു സിദ്ധാർഥ് വെളിപ്പെടുത്തിയിരുന്നു. മരിക്കാർ ഫിലിംസായിരുന്നു സ്റ്റാറിങ് പൗർണമി നിർമാണം ഏറ്റെടുത്തിരുന്നത്. ടൈം സ്ലൈസ് എന്ന ടെക്നോളജി ആദ്യമായി ഉപയോഗിച്ച മലയാള സിനിമ കൂടിയായിരുന്നു സ്റ്റാറിങ് പൗർണമി. നിലവിൽ ‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുകയാണ് സിനു സിദ്ധാർത്ഥ്. ജോയുടെ ചിത്രീകരണം വൈകാതെ തന്നെ ആരംഭിക്കും.

Related Tags :
Similar Posts