< Back
Entertainment
ഷാരൂഖിനെ കാണാന്‍ സാധിച്ചില്ല; യുവാവ് സ്വന്തം കഴുത്തറുത്തു
Entertainment

ഷാരൂഖിനെ കാണാന്‍ സാധിച്ചില്ല; യുവാവ് സ്വന്തം കഴുത്തറുത്തു

Web Desk
|
4 Nov 2018 6:45 PM IST

ഷാരൂഖിന്റെ മുംബെെയിലെ വസതിയായ മന്നത്തിന് മുന്നിൽ വെച്ചായിരുന്നു സംഭവം.

ഇന്ത്യയിൽ താരാരാധന പുതുമയുള്ള കാര്യമല്ല. ഇഷ്ട താരങ്ങളെ ഒന്ന് അടുത്ത് കാണാനും കൂടെ നിന്ന് ഫോട്ടോ എടുക്കാനും ഏതറ്റം വരെയും പോകും ആരാധക കൂട്ടം. എന്നാൽ ബോളിവു‍ഡ് താരം ഷാരൂഖ് ഖാന്റെ ഒരു ആരാധകൻ ചെയ്തു കൂട്ടിയത് അൽപം കടന്ന കയ്യാണ്.

ഷാരൂഖ് ഖാന്റെ ജന്മ ദിനത്തോട് അനുബന്ധിച്ച് കൊൽക്കത്തയിൽ നിന്നും വന്ന സാലിം(35) എന്ന യുവാവാണ് താരത്തെ കാണാൻ പറ്റാത്തതിൽ മനം നൊന്ത് കഴുത്തറുത്തത്. ഷാരൂഖിന്റെ മുംബെെയിലെ വസതിയായ ‘മന്നത്തി’ന് മുന്നിൽ വെച്ചായിരുന്നു സംഭവം. ഉടനെ അടുത്തുള്ള ബാബ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ ജീവൻ രക്ഷിക്കുകയായിരുന്നു.

Similar Posts