< Back
Entertainment
സ്റ്റൈലിഷ് ത്രില്ലറുമായി കാര്‍ത്തി; ദേവ് ടീസര്‍ കാണാം
Entertainment

സ്റ്റൈലിഷ് ത്രില്ലറുമായി കാര്‍ത്തി; ദേവ് ടീസര്‍ കാണാം

Web Desk
|
5 Nov 2018 6:46 PM IST

കാര്‍ത്തി നായകനാകുന്ന പുതിയ ചിത്രം ദേവിന്റെ ടീസര്‍ പുറത്തിറങ്ങി. കാര്‍ത്തിയുടെ പതിനേഴാമത്തെ ചിത്രമായ ദേവ് സംവിധാനം ചെയ്യുന്നത് രജത് രവിശങ്കറാണ്. രാകുല്‍ പ്രീതാണ് ചിത്രത്തിലെ നായിക. പ്രകാശ് രാജ്, രമ്യ കൃഷ്ണന്‍, വംശി, അമൃത തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഹാരിസ് ജയരാജ് ആണ് സംഗീതം.

ചെന്നൈ, ഹൈദരാബാദ്, മണാലി, യു.എസ്.എ തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രീകരിച്ച ദേവ് 55 കോടി ബഡ്ജറ്റിലാണ് ഒരുക്കുന്നത്. പ്രിന്‍സ് പിക്‌ചേഴ്‌സാണ് നിര്‍മാണം. ഡിസംബര്‍ 21-ന് ചിത്രം തിയ്യറ്ററുകളിലേക്കെത്തും.

Related Tags :
Similar Posts