< Back
Entertainment
‘പോത്ത് പാവമായോണ്ട് ചത്തില്ല’; കുപ്രസിദ്ധ പയ്യനിലെ ചിത്രീകരണ രംഗം പങ്കുവെച്ച് ടോവിനോ
Entertainment

‘പോത്ത് പാവമായോണ്ട് ചത്തില്ല’; കുപ്രസിദ്ധ പയ്യനിലെ ചിത്രീകരണ രംഗം പങ്കുവെച്ച് ടോവിനോ

Web Desk
|
5 Nov 2018 8:21 PM IST

ടോവിനോയുടെ ഒരു കുപ്രസിദ്ധ പയ്യന്‍ സിനിമയിലെ രസകരമായ ആക്ഷന്‍ ചിത്രീകരണ രംഗം പങ്കുവെച്ചിരിക്കുകയാണ് താരം ഫേസ്ബുക്കില്‍. പോത്തിന്റെ കൊമ്പില്‍ പിടിച്ചുള്ള സാഹസികമായ ചിത്രീകരണ രംഗമാണ് വീഡിയോയിലുള്ളത്.

‘ദിതൊക്കെ യെന്ത്, പോത്ത് പാവം ആയോണ്ട് ഞാന്‍ ചത്തില്ല...പോത്ത് ഇപ്പോഴും സുഖമായിരിക്കുന്നു !’; എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ താരം ഷെയര്‍ ചെയ്തതത്. തലപ്പാവ്, ഒഴിമുറി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യനില്‍ അജയന്‍ എന്ന പാല്‍ക്കാരനായിട്ടാണ് ടൊവിനോ അഭിനയിക്കുന്നത്. നിമിഷ സജയനും അനു സിത്താരയുമാണ് ചിത്രത്തിലെ നായികമാര്‍.

നെടുമുടിവേണു, ശരണ്യ പൊന്‍വണ്ണന്‍ ദിലീഷ് പോത്തന്‍, സിദ്ധിഖ്, അലന്‍സിയര്‍, പശുപതി. സുധീര്‍ കരമന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജീവന്‍ ജോബ് തോമസിന്റേതാണ് കഥ. ഛായാഗ്രഹണം നൗഷാദ് ഷെരീഫ്. ചിത്രം നംവംബര്‍ 9ന് തിയ്യേറ്ററുകളിലെത്തും.

Similar Posts