< Back
Entertainment
Entertainment
‘പണത്തിലും പവറിലുമൊന്നും ഒരു കാര്യവുമില്ല’; ഇളയരാജ’യുടെ മോഷന്‍ പോസ്റ്റര്‍
|7 Nov 2018 10:02 AM IST
ചിത്രത്തിലെ കഥാപാത്രങ്ങളുടെ ഡയലോഗുകള്‍ ഉള്‍പ്പെടുത്തി വളരെ രസകരമായി രീതിയിലാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്.
മലയാളികളുടെ പ്രിയതാരം ഗിന്നസ് പക്രു നായകനാകുന്ന ഇളയരാജയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിലെ കഥാപാത്രങ്ങളുടെ ഡയലോഗുകള്‍ ഉള്‍പ്പെടുത്തി വളരെ രസകരമായി രീതിയിലാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്.
വനജന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഗിന്നസ് പക്രു അവതരിപ്പിക്കുന്നത്. ‘എന്തിനാടാ അങ്ങോട്ട് നോക്കി സ്വപ്‌നം കണുന്നേ’ എന്ന ഡയലോഗോടുകൂടിയാണ് മോഷന്‍ പോസ്റ്ററിന്റെ ആരംഭം. തുടര്‍ന്ന് ഓരോ കഥാപാത്രങ്ങളുടെയും ഡയലോഗ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗോകുല്‍ സുരേഷ്,ഹരിശ്രീ അശോകന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മേല്‍വിലാസം’, ‘അപ്പോത്തിക്കിരി’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇളയരാജ.