< Back
Entertainment
പ്രണയം പകര്‍ന്ന് ഷാലുവും ലിജോ മോളും;ഒറ്റക്കൊരു കാമുകനിലെ പാട്ട് കാണാം
Entertainment

പ്രണയം പകര്‍ന്ന് ഷാലുവും ലിജോ മോളും;ഒറ്റക്കൊരു കാമുകനിലെ പാട്ട് കാണാം

Web Desk
|
7 Nov 2018 9:46 AM IST

ആത്മാവില്‍ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജ്യോത്സനയും സച്ചിന്‍ രാജും ചേര്‍ന്നാണ്. 

ഷാലു റഹീമും ലിജോ മോളും നായികാനായകന്‍മാരാകുന്ന ഒറ്റക്കൊരു കാമുകനിലെ പുതിയ പാട്ട് പുറത്തിറങ്ങി. ആത്മാവില്‍ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജ്യോത്സനയും സച്ചിന്‍ രാജും ചേര്‍ന്നാണ്. ഹരിനാരായണന്‍ ബി.കെയുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് വിഷ്ണു മോഹന്‍ സിത്താരയാണ്. ലിജോയെയും ഷാലുവിനെയും കൂടാതെ ഡെയിന്‍ ഡേവിസും ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ജീവിതത്തിലെ പ്രണയ ജോഡികള്‍ സിനിമയിലും ഒന്നിക്കുന്നു എന്ന സവിശേഷതയും ഒറ്റക്കൊരു കാമുകന്‍ എന്ന ചിത്രത്തിനുണ്ട്.

അജിന്‍ലാല്‍,ജയന്‍ വന്നേരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എസ്.കെ സുധീഷ്, ശ്രീഷ് കുമാര്‍ എസ്. എന്നിവരുടെതാണ് തിരക്കഥ. ഡാസ്‍ലിംഗ് മൂവി ലാന്‍ഡിന്റെ ബാനറില്‍ പ്രിന്‍സ് ഗ്ലേറിയന്‍സ്, സജന്‍ യശോധരന്‍, അനൂപ് ചന്ദ്രന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഭിരാമി,ഷൈന്‍ ടോം ചാക്കോ,ജോജു ജോര്‍ജ്ജ്,വിജയരാഘവന്‍,കലാഭവന്‍ ഷാജോണ്‍, ഷഹീന്‍ സിദ്ധിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം നവംബര്‍ 23ന് തിയറ്ററുകളിലെത്തും.

ये भी पà¥�ें- ജീവിതത്തിലെ പ്രണയ ജോഡികള്‍ വെള്ളിത്തിരയിലും പ്രണയം പടര്‍ത്തിയപ്പോള്‍ 

Similar Posts