< Back
Entertainment
പ്രയാഗ മാര്‍ട്ടിന്‍ കന്നഡയിലേക്ക്
Entertainment

പ്രയാഗ മാര്‍ട്ടിന്‍ കന്നഡയിലേക്ക്

Web Desk
|
7 Nov 2018 10:11 AM IST

സൂപ്പര്‍താരം ഗണേഷിനൊപ്പമാണ് പ്രയാഗ കന്നഡയിലേക്ക് എത്തുന്നത്.

മലയാളികളുടെ പ്രിയതാരം പ്രയാഗ മാര്‍ട്ടിന്‍ കന്നഡയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. സൂപ്പര്‍താരം ഗണേഷിനൊപ്പമാണ് പ്രയാഗ കന്നഡയിലേക്ക് എത്തുന്നത്. നവാഗതനായ വിജയ് നാഗേന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സാഗര്‍ ഏലിയാസ് ജാക്കിയിലൂടെ ബാലതാരമായി എത്തിയ പ്രയാഗ, മിഷ്‌കിന്റെ ശ്രദ്ധേയ ചിത്രം പിസാസിലൂടെയാണ് നായികയായത്. ഒരുമുറൈ വന്ത് പാര്‍ത്തായ, കട്ടപ്പനയിലെ ഋതിക് റോഷന്‍,രാമലീല, ഒരേ മുഖം, ഫുക്രി,പോക്കിരി സൈമണ്‍, ഒരു പഴയ ബോംബ് കഥ എന്നിവയാണ് പ്രയാഗ നായികയായി വേഷമിട്ട ചിത്രങ്ങള്‍. ഉള്‍ട്ട, ഗീത തുടങ്ങിയവയാണ് പുറത്തിറങ്ങാന്‍ പോകുന്ന ചിത്രങ്ങള്‍.

ये भी पà¥�ें- ഉള്‍ട്ടയില്‍ ഗോകുല്‍ സുരേഷിന്റെ നായികയായി പ്രയാഗ

Similar Posts