< Back
Entertainment
താരനിശ;സിനിമാ നിര്‍മാതാക്കളുടെ സംഘടനയും അമ്മയും തമ്മില്‍ തര്‍ക്കം
Entertainment

താരനിശ;സിനിമാ നിര്‍മാതാക്കളുടെ സംഘടനയും അമ്മയും തമ്മില്‍ തര്‍ക്കം

Web Desk
|
8 Nov 2018 1:46 PM IST

നിര്‍മാതാക്കളുടെ താരനിശയിലേക്ക് താരങ്ങളെ അയക്കാനാകില്ലെന്ന് അമ്മ അറിയിച്ചു.

താരനിശയെ ചൊല്ലി സിനിമാ നിര്‍മാതാക്കളുടെ സംഘടനയും അമ്മയും തമ്മില്‍ തര്‍ക്കം.നിര്‍മാതാക്കളുടെ താരനിശയിലേക്ക് താരങ്ങളെ അയക്കാനാകില്ലെന്ന് അമ്മ അറിയിച്ചു. സിനിമക്ക് കരാറുള്ള താരങ്ങളെ അമ്മയുടെ താരനിശക്ക് വിട്ടുനല്‍കില്ലെന്ന് നിര്‍മാതാക്കളും വ്യക്തമാക്കി. നവംബര്‍ 11ന് ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി കല്ലിയൂര്‍ ശശി മീഡിയവണിനോട് പറഞ്ഞു.

നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ധനശേഖരണാർത്ഥം നവം 16, 17 തിയതികളിലായിരുന്നു താരനിശ തീരുമാനിച്ചിരുന്നത്. ഇത് അമ്മയുടെ ഭാരവാഹികളുമായി ചർച്ച ചെയ്തെടുത്ത തിയതിയാണെന്നാണ് നിർമ്മാതാക്കളുടെ സംഘടനയുടെ വാദം. പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ഡിസം. 7 ന് അമ്മ നേരിട്ട് അബുദാബി ഷോ നടത്താൻ തീരുമാനിച്ചതോടെ നിർമ്മാതാക്കളുടെ താരനിശയിൽ പങ്കെടുക്കാനാകില്ലെന്ന് താരസംഘടന അറിയിക്കുകയായിരുന്നു.എന്നാൽ തങ്ങളുടെ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ അമ്മയുടെ താരനിശക്ക് വിവിധ സിനിമകളിൽ കരാറുള്ള താരങ്ങളെ വിട്ടുനൽകാനാകില്ലെന്ന് നിലപാട് കടുപ്പിക്കുകയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ.

11 ന് അമ്മയുമായി നടക്കുന്ന ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ നിലപാട് പ്രഖ്യാപിക്കുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.എന്നാൽ വിവാദവുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണത്തിന് താരസംഘടനയായ അമ്മ ഇതുവരെ തയ്യാറായിട്ടില്ല.

Related Tags :
Similar Posts