< Back
Entertainment

Entertainment
സര്‍ക്കാര്‍ വിവാദം; മുൻകൂർ ജാമ്യം തേടി മുരുഗദോസ് ഹൈക്കോടതിയില്‍
|9 Nov 2018 12:39 PM IST
ചിത്രത്തിലെ വിവാദ രംഗങ്ങളുടെ പേരിൽ അറസ്റ്റുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നീക്കം.
വിജയ് നായകനായ സർക്കാർ സിനിമ വിവാദമായതിനെ തുടർന്ന് സംവിധായകൻ എ.ആർ.മുരുഗദോസ് മുൻകൂർ ജാമ്യം തേടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ചിത്രത്തിലെ വിവാദ രംഗങ്ങളുടെ പേരിൽ അറസ്റ്റുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നീക്കം.
സർക്കാറിനെ പരിഹസിക്കുന്ന രംഗങ്ങൾ ചിത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന് മന്ത്രി കടമ്പൂർ രാജു നേരത്തെ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ,അണിയറ പ്രവർത്തകർ ഇത് അംഗീകരിച്ചില്ല. തുടർന്ന് അണ്ണാ ഡി.എം.കെയുടെ നേതൃത്വത്തിൽ തിയറ്ററുകൾക്ക് മുൻപിൽ പ്രതിഷേധം നടത്തിയിരുന്നു.