< Back
Entertainment
Entertainment
ലിപ് ലോക്ക് രംഗങ്ങള്‍ ഉയര്‍ത്തി പിടിച്ച് വിമര്‍ശനങ്ങള്‍ സൃഷ്ടിക്കുന്നത് കപട സദാചാരമാണെന്ന് ടൊവിനോ
|9 Nov 2018 11:19 AM IST
എന്നാൽ അത്തരക്കാർ ഒരു കാര്യം മറക്കാതിരിക്കുക മായാനദിയിലും തീവണ്ടിയിലും ചുംബന രംഗങ്ങളുണ്ടായിരുന്നു എന്നാൽ അത് മാത്രം കൊണ്ടല്ല സിനിമകള്‍ വിജയിച്ചത്
സിനിമയിലെ തന്റെ ലിപ് ലോക്ക് രംഗങ്ങളെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ടൊവിനോ തോമസ്.ഇത്തരം രംഗങ്ങൾ മാത്രം ഉയര്‍ത്തി പിടിച്ച് വിമര്‍ശനങ്ങള്‍ സൃഷ്ടിക്കുന്നത് കപട സദാചാരമാണെന്ന് ടൊവിനോ പറഞ്ഞു.
എന്നാൽ അത്തരക്കാർ ഒരു കാര്യം മറക്കാതിരിക്കുക മായാനദിയിലും തീവണ്ടിയിലും ചുംബന രംഗങ്ങളുണ്ടായിരുന്നു എന്നാൽ അത് മാത്രം കൊണ്ടല്ല സിനിമകള്‍ വിജയിച്ചത്. ബലാത്സംഗവും കൊലപാതകവും അവിഹിതവുമൊക്കെ ആസ്വദിക്കുന്നവര്‍ ഒരു ലിപ് ലോക്കോ , കിടപ്പറ രംഗമോ സിനിമയില്‍ കണ്ടാല്‍ നമ്മുടെ സംസ്കാരത്തിന് ചേരുന്നതല്ല എന്നു പറഞ്ഞ് വിമര്‍ശിക്കുമെന്നും ടൊവിനോ ഒരു അഭിമുഖത്തില്‍ പറഞ്ഞു.