< Back
Entertainment
ബോബി സിംഹയുടെ വില്ലത്തിയായി റോജ നായിക
Entertainment

ബോബി സിംഹയുടെ വില്ലത്തിയായി റോജ നായിക

Web Desk
|
10 Nov 2018 11:09 AM IST

മന്ത്രി ശകുന്തളാ ദേവി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മധു അവതരിപ്പിക്കുന്നത്.

ഒരിടവേളയ്ക്ക് ശേഷം റോജ നായിക മധുബാല തിരിച്ചു വരുന്നു. ബോബി സിംഹ നായകനാകുന്ന അഗ്നി ദേവില്‍ നെഗറ്റീവ് വേഷത്തിലാണ് മധുബാല എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‍ലുക്ക് ഈയിടെ റിലീസ് ചെയ്തിരുന്നു.

മന്ത്രി ശകുന്തളാ ദേവി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മധു അവതരിപ്പിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെതാണ് ചിത്രത്തിന്റെ കഥയെന്ന് നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ജയലളിതയുമായി അഗ്നിദേവിന് യാതൊരു ബന്ധവുമില്ലെന്ന് സംവിധായകന്‍ പോള്‍രാജ് പറഞ്ഞു. ജയലളിത മാഡം നല്ലൊരു നേതവാണ്. അവരെ വളരെയധികം ബഹുമാനിക്കുന്നുണ്ട്. എന്റെ സിനിമയ്ക്ക് മാഡവുമായി ഒരു ബന്ധവുമില്ല. ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ മധുബാല വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത്. പടയപ്പയിലെ രമ്യാ കൃഷ്ണന്റെ നീലാംബരി, വരലക്ഷ്മി ഈയിടെ അവതരിപ്പിച്ച വില്ലന്‍ റോളുകള്‍ എന്നിവക്കൊപ്പം നില്‍ക്കുന്നതാണ് അഗ്നി ദേവിലെ ശകുന്തളയെന്ന് പോള്‍ പറയുന്നു.

ക്യാറ്റ് ആന്‍ഡ് മോസ് രീതിയിലുള്ള ഒരു ത്രില്ലറാണ് ചിത്രം. രമ്യാ നമ്പീശനാണ് നായിക. ഹാസ്യതാരം സതീഷും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. സംഗീതം ജേക്ക്സ് ബിജോയ്.

Similar Posts