< Back
Entertainment
മൂന്നു ഷാജിമാരുടെ കഥയുമായി മേരാ നാം ഷാജി;ബിജു മേനോന്‍, ആസിഫ് അലി,ബൈജു ഇവരാണ് ആ ഷാജിമാര്‍
Entertainment

മൂന്നു ഷാജിമാരുടെ കഥയുമായി മേരാ നാം ഷാജി;ബിജു മേനോന്‍, ആസിഫ് അലി,ബൈജു ഇവരാണ് ആ ഷാജിമാര്‍

Web Desk
|
10 Nov 2018 12:17 PM IST

ഈ മൂന്നു ഷാജിമാരുടെയും ജീവിതം ഹാസ്യത്തിന്റെ മേമ്പൊടിയോടെ പറയുകയാണ് മേരാ നാം ഷാജി.

മൂന്ന് ഷാജിമാരുടെ കഥയുമായി മേരാ നാം ഷാജി വരുന്നു. ബിജു മേനോന്‍, ആസിഫ് അലി, ബൈജു എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നാദിര്‍ഷയാണ് സംവിധാനം.

All the very best Nadirshah & Team👏🏽 #MeraNaamShaaji

Posted by Kunchacko Boban on Friday, November 9, 2018

ചിത്രത്തിലെ മൂന്നു ഷാജിമാരും മൂന്നു ജില്ലകളിലുള്ളവരാണ്. തിരുവനന്തപുരം ജില്ലയിലെ ഷാജിയായി ബൈജുവും കൊച്ചിയിലെ ഷാജിയായി ആസിഫ് അലിയും കോഴിക്കോട്ടെ ഷാജിയായി ബിജുമേനോനും ചിത്രത്തില്‍ വേഷമിടുന്നു. ഈ മൂന്നു ഷാജിമാരുടെയും ജീവിതം ഹാസ്യത്തിന്റെ മേമ്പൊടിയോടെ പറയുകയാണ് മേരാ നാം ഷാജിയില്‍. നിഖില വിമല്‍ ആണ് നായിക. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.

കഥയിലെ നായിക എന്ന ചിത്രത്തിന്റെ സംവിധായകന്‍ ദിലീപ് പൊന്നനാണ് മേരാ നാം ഷാജിയുടെ തിരക്കഥ. ബി.രാകേഷാണ് നിര്‍മ്മാണം. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം നാദിര്‍ഷ ഒരുക്കുന്ന ചിത്രമാണ് മേരാ നാം ഷാജി. ചിത്രത്തിന്റെ ഷൂട്ടിംഗ് 16 ന് തുടങ്ങും.

Similar Posts