< Back
Entertainment
വേഷത്തിലും ഭാവത്തിലും ആമിയായി ഒരു കൊച്ചുമിടുക്കി;ആശംസകളുമായി മഞ്ജു വാര്യര്‍
Entertainment

വേഷത്തിലും ഭാവത്തിലും ആമിയായി ഒരു കൊച്ചുമിടുക്കി;ആശംസകളുമായി മഞ്ജു വാര്യര്‍

Web Desk
|
12 Nov 2018 12:17 PM IST

സ്കൂളിലെ പ്രച്ഛന്ന വേഷത്തിലാണ് ആമിയായി ഈ മിടുക്കി എത്തിയത്.

മാധവിക്കുട്ടിയുടെ ജീവിത കഥ പറയുന്ന ആമി. മാധവിക്കുട്ടിയായി എത്തിയത് മഞ്ജു വാര്യരായിന്നു. ചിത്രത്തിലെ മഞ്ജുവിനെ പുനരാവിഷ്കരിച്ചിരിക്കുകയാണ് അൻവിത എന്ന കൊച്ചുമിടുക്കി. സ്കൂളിലെ പ്രച്ഛന്ന വേഷത്തിലാണ് ആമിയായി ഈ മിടുക്കി എത്തിയത്.

സോഷ്യൽ മീഡിയിൽ വൈറലായ അൻവിതയുടെ ചിത്രം നടി മഞ്ജു വാര്യർ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌തത്‌. ഇതോടെ താരത്തിന് നന്ദിയുമായി അൻവിതയും രംഗത്തെത്തി.

കമല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മാധവിക്കുട്ടിയുടെ ഭര്‍ത്താവായ മാധവ് ദാസായി എത്തിയത് മുരളി ഗോപിയായിരുന്നു. ടൊവിനോ തോമസ് അതിഥി വേഷത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു. റിലീസിന് മുന്‍‌പ് ഒട്ടേറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രത്തിന് തിയറ്ററിലും വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചില്ല.

ये भी पà¥�ें- എന്റെ ആമി ഇങ്ങനെയല്ല എന്ന് പറയുന്നവർക്ക് അവരുടെ ആമിയെ അവതരിപ്പിക്കാൻ വേറെയും ചിത്രങ്ങൾ നിർമ്മിക്കാം: പ്രകാശ് ബാരെ

ये भी पà¥�ें- ആമി കണ്ടുകഴിയുമ്പോള്‍ സംശയങ്ങളും വിവാദങ്ങളും സ്നേഹമായി മാറുമെന്ന് മഞ്ജു വാര്യര്‍

Related Tags :
Similar Posts