< Back
Entertainment
സുരഭിയെ സ്കൂളിലേക്ക് വിളിച്ച സ്കൂള്‍ മാനേജര്‍ പിടിച്ച പുലിവാല്!
Entertainment

സുരഭിയെ സ്കൂളിലേക്ക് വിളിച്ച സ്കൂള്‍ മാനേജര്‍ പിടിച്ച പുലിവാല്!

Web Desk
|
12 Nov 2018 10:21 AM IST

സ്കൂള്‍ മാനേജറുടെ ക്ഷണപ്രകാരം ചീക്കോട് സ്കൂളിലെത്തിയതായിരുന്നു സുരഭി. 

ഏത് പൊതുചടങ്ങുകള്‍ക്ക് പോയാലും തനതായ ശൈലിയിലൂടെ സദസിനെ കയ്യിലെടുക്കുന്ന താരമാണ് ദേശീയ പുരസ്കാര ജേതാവ് കൂടിയായ സുരഭി ലക്ഷ്മി. കോഴിക്കോടന്‍ ശൈലിയിലുള്ള സുരഭിയുടെ സംസാരം കേട്ട് ആര്‍ത്തിരമ്പുന്ന ആളുകളെയാണ് പിന്നീട് കാണാന്‍ കഴിയുക. ഈയിടെയും അത്തരമൊരു സംഭവം ഉണ്ടായി. കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ മാസം. സ്കൂള്‍ മാനേജറുടെ ക്ഷണപ്രകാരം ചീക്കോട് സ്കൂളിലെത്തിയതായിരുന്നു സുരഭി. സ്റ്റേജിലെത്തിയ സുരഭി മൈക്ക് കയ്യിലെടുത്തതോടെ വേദിയിലുള്ളവരും സദസിലുള്ളവരും ഒരു പോലെ ചിരിക്കാന്‍ തുടങ്ങി. മീഡിയവണിലെ ജനപ്രിയ പ്രോഗ്രാമായ എം80 മൂസയിലെ പാത്തുവായിട്ടാണ് സുരഭി സ്കൂളിനെ ഒന്നാകെ കയ്യിലെടുത്തത്.

സുരഭിയെ സ്കൂളിലേക്ക് വിളിച്ചപ്പോൾ ഇത്രത്തോളം പ്രതീക്ഷിച്ചില്ല .

സുരഭിയെ സ്കൂളിലേക്ക് വിളിച്ചപ്പോൾ ഇത്രത്തോളം പ്രതീക്ഷിച്ചില്ല . ചീക്കോഡ് സ്‌കൂൾ മാനേജേർ പിടിച്ച പുലിവാല്..

Posted by OMF Media on Monday, October 8, 2018

മാനേജരെ തന്നെ ട്രോളിയായിരുന്നു സുരഭിയുടെ പ്രസംഗം. കയ്യില്‍ കാശില്ലാത്തതുകൊണ്ടാണ് മൂസക്കായിയെ കല്യാണം കഴിക്കേണ്ടി വന്നതെന്നും അടുത്ത ജന്‍മത്തിലെങ്കിലും ഒന്നിക്കാന്‍ സാധിക്കട്ടെയെന്നും ചിരിയോടെ സുരഭി പറയുന്നത് സദസ് കയ്യടിയോടെയാണ് സ്വീകരിച്ചത്.ഒപ്പം തീവണ്ടിയിലെ കഥാപാത്രത്തെക്കുറിച്ചു താരം പറയുന്നുണ്ട്. സുരഭിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ये भी पà¥�ें- പാലിയേക്കര ടോളില്‍ ജീവനക്കാരുടെ അധിക്ഷേപത്തിനെതിരെ പ്രതിഷേധിച്ച് സുരഭി

ये भी पà¥�ें- ആരോടും പരാതി പറഞ്ഞിട്ടില്ല, ഐഎഫ്എഫ്കെ സമാപന ചടങ്ങില്‍ പങ്കെടുക്കാനാവില്ല: സുരഭി

ये भी पà¥�ें- ദേശീയ അവാർഡ്, വിശ്വസിക്കാനാവാതെ സുരഭി

Related Tags :
Similar Posts