< Back
Entertainment
ഡ്യൂപ്പൊന്നും വേണ്ട,തല കീഴായി ടൊവിനോ;ഒരു കുപ്രസിദ്ധ പയ്യന്റെ മേക്കിംഗ് വീഡിയോ കാണാം
Entertainment

ഡ്യൂപ്പൊന്നും വേണ്ട,തല കീഴായി ടൊവിനോ;ഒരു കുപ്രസിദ്ധ പയ്യന്റെ മേക്കിംഗ് വീഡിയോ കാണാം

Web Desk
|
14 Nov 2018 10:43 AM IST

കയറുകെട്ടി തലകീഴായി കിടക്കുന്ന ടൊവിനോയെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക

തീവണ്ടിക്ക് പിന്നാലെ ടൊവിനോ തോമസ് നായകനായ ഒരു കുപ്രസിദ്ധ പയ്യനും തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ചിത്രത്തിലെ അജയനിലൂടെ ഏതൊരു കഥാപാത്രവും തന്റെ കയ്യില്‍ ഭദ്രമാണെന്ന് വീണ്ടും ടൊവിനോ തെളിയിച്ചു. കഥാപാത്രത്തിന് വേണ്ടി എന്ത് സാഹസവും ചെയ്യാന്‍ താനൊരുക്കമാണെന്ന് തെളിയിക്കുകയാണ് ടൊവിനോയുടെ ഈ വീഡിയോ.

ഡൂപ്പില്ലാത്ത ആക്ഷൻ രംഗങ്ങളുമായി പ്രേക്ഷകരെ ഞെട്ടിച്ച് ഒരു കുപ്രസിദ്ധ പയ്യൻ…. #OruKuprasidhaPayyan #Tovino #Madhupal #Anu_Sithara #Nimisha_Sajayan #Vcinemas

Posted by Oru Kuprasidha Payyan on Tuesday, November 13, 2018

കുപ്രസിദ്ധ പയ്യനിലെ പ്രധാനപ്പെട്ട ഒരു ആക്ഷന്‍ രംഗത്തിന്റെ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. കയറുകെട്ടി തലകീഴായി കിടക്കുന്ന ടൊവിനോയെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക.

അനാഥനായ അജയനെ ഒരു കൊലപാതക കേസില്‍ പൊലീസ് മനപൂര്‍വ്വം പ്രതിയാക്കുന്നതും തുടര്‍ന്നു നടക്കുന്ന നിയമപോരാട്ടങ്ങളാണ് ഒരു കുപ്രസിദ്ധ പയ്യന്റെ പ്രമേയം. മധുപാലാണ് സംവിധാനം. നെടുമുടി വേണു,ശരണ്യ പൊന്‍വണ്ണന്‍,അനു സിത്താര,നിമിഷ സജയന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

ये भी पà¥�ें- ‘ഒരു കുപ്രസിദ്ധ പയ്യൻ’, വിശേഷങ്ങളുമായി മധുപാലും ടൊവിനോ തോമസും

ये भी पà¥�ें- ഇത്തവണ ടൊവിനോ കലിപ്പിലാണ്;ഒരു കുപ്രസിദ്ധ പയ്യന്റെ പുതിയ ട്രയിലര്‍ കാണാം

ये भी पà¥�ें- സസ്പെന്‍സ് നിറഞ്ഞ മുഹൂര്‍ത്തങ്ങളുമായി ഒരു കുപ്രസിദ്ധ പയ്യന്റെ ട്രയിലര്‍

Similar Posts