< Back
Entertainment
രാക്ഷസന്‍ ഹിറ്റായി ഓടുമ്പോള്‍ നായകന് വിവാഹമോചനം
Entertainment

രാക്ഷസന്‍ ഹിറ്റായി ഓടുമ്പോള്‍ നായകന് വിവാഹമോചനം

Web Desk
|
14 Nov 2018 10:27 AM IST

ട്വിറ്ററിലൂടെ വിഷ്ണു തന്നെയാണ് തന്റെ വിവാഹമോചന വാര്‍ത്ത പുറത്തുവിട്ടത്.

മികച്ച പ്രതികരണം നേടി രാക്ഷസന്‍ എന്ന തമിഴ് ചിത്രം കേരളത്തിലുള്‍പ്പെടെയുള്ള തിയറ്ററുകളില്‍ നിറഞ്ഞോടുമ്പോള്‍ ചിത്രത്തിലെ നായകന് അത്ര സന്തോഷിക്കാന്‍ സാധിക്കുന്നില്ല. കാരണം താരം വിവാഹമോചിതനായിരിക്കുകയാണ്. വിഷ്ണു വിശാലാണ് ചിത്രത്തിലെ നായകന്‍. രാക്ഷസനില്‍ അമല പോള്‍ ആണ് വിഷ്ണുവിന്റെ നായികയായെത്തിയത്. വിഷ്ണുവിന് കരിയറില്‍ വലിയ ബ്രേക്ക് നല്‍കിയ ചിത്രം കൂടിയാണ്.

ട്വിറ്ററിലൂടെ വിഷ്ണു തന്നെയാണ് തന്റെ വിവാഹമോചന വാര്‍ത്ത പുറത്തുവിട്ടത്. തങ്ങള്‍ ഇരുവരും ഒരുവര്‍ഷത്തോളമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നുവെന്നും ഇപ്പോള്‍ വിവാഹമോചിതരായെന്നു എങ്കിലും മകന്റെ രക്ഷിതാക്കളായി തുടരുമെന്നും വിഷ്ണു തന്റെ കുറിപ്പില്‍ പറയുന്നു.

'ഞാനും രജിനിയും ഒരുവര്‍ഷമായി വേര്‍പിരിഞ്ഞു താമസിക്കുകയാണ്. ഇപ്പോള്‍ ഞങ്ങള്‍ നിയമപരമായി വിവാഹമോചിതരായ കാര്യം അറിയിക്കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ക്കൊരു മകനുണ്ട്. അവന് ഞങ്ങള്‍ എപ്പോഴും രക്ഷിതാക്കള്‍ തന്നെയായിരിക്കും. അവന് നല്ലത് മാത്രം നല്‍കുക എന്നതിനാകും ഞങ്ങള്‍ ആദ്യം പരിഗണന നല്‍കും.

ഞങ്ങള്‍ ഒരുമിച്ച് മനോഹരമായ കുറേ വര്‍ഷങ്ങള്‍ ചെലവഴിച്ചു. ഇനിയും നല്ല സുഹൃത്തുക്കളായി പരസ്പരം ബഹുമാനിച്ച് തുടര്‍ന്ന് പോകും. ഞങ്ങളുടെ കുഞ്ഞിനേയും കുടുംബത്തെയും കരുതി ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു'-വിഷ്ണു ട്വിറ്ററില്‍ കുറിച്ചു.

Similar Posts