< Back
Entertainment
നെഹ്റുവിന്‍റെ ജീവിതം വെബ് സീരീസാകുന്നു; നിര്‍മ്മിക്കുന്നത് ശശി തരൂരിന്‍റെ പുസ്തകത്തെ ആസ്പദമാക്കി
Entertainment

നെഹ്റുവിന്‍റെ ജീവിതം വെബ് സീരീസാകുന്നു; നിര്‍മ്മിക്കുന്നത് ശശി തരൂരിന്‍റെ പുസ്തകത്തെ ആസ്പദമാക്കി

Web Desk
|
16 Nov 2018 9:46 PM IST

ഒനിര്‍, ഭാവന തല്‍വാര്‍ എന്നിവര്‍ ചെര്‍ന്നാണ് സീരീസ് നിര്‍മ്മിക്കുന്നത്. സീരീസിന്‍റെ ട്രെയിലറും പുറത്ത് വന്നിട്ടുണ്ട്.

ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയുമായ ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ജീവിതം വെബ് സീരീസാകുന്നു. കോണ്‍ഗ്രസ് എം.പി ശശി തരൂരിന്‍റെ പുസതകമായ നെഹ്റു: ദി ഇന്‍വെന്‍ഷന്‍ ഓഫ് ഇന്ത്യയെ ആസ്പദമാക്കിയാണ് വെബ് സീരീസ് നിര്‍മ്മിക്കുന്നത്.

ഒനിര്‍, ഭാവന തല്‍വാര്‍ എന്നിവര്‍ ചെര്‍ന്നാണ് സീരീസ് നിര്‍മ്മിക്കുന്നത്. സീരീസിന്‍റെ ട്രെയിലറും പുറത്ത് വന്നിട്ടുണ്ട്. ട്രെയിലറില്‍ ശശി തരൂരിന്‍റെ ശബ്ധത്തില്‍ തന്നെയാണ് നരേഷന്‍ വരുന്നത്. സ്വതന്ത്ര ഇന്ത്യയുടെ രൂപകല്‍പ്പനയില്‍ നെഹ്റു വഹിച്ച പങ്കാണ് സീരീസിന്‍റെ ഇതിവൃത്തം.

ബോളിവുഡ് സംവിധായകന്‍ വിനോദ് തല്‍വാര്‍ നിര്‍മ്മിക്കുന്ന സീരീസില്‍ ആരെല്ലാം കഥാപാത്രങ്ങളാകുമെന്നോ മറ്റ് അണിയറപ്രവൃത്തകര്‍ ആരാകുമെന്നോ എന്നതില്‍ തീരുമാനമായിട്ടില്ല. സീരീസ് അടുത്ത വര്‍ഷം സംപ്രേക്ഷണത്തിനായെത്തും. ശശി തരൂരിന്‍റെ വൈ എെ ആം എ ഹിന്ദു എന്ന പുസ്തകവും വെബ് സീരീസാവുന്നുണ്ട്.

Similar Posts